വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ? അമിത് ഷായുടെ പെരുമാറ്റം മോശപ്പെട്ടത്; ഡി.എം.കെ
ചെന്നൈ: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദര്‍രാജനെ പരസ്യമായി ശാസിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ.
തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖയായ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും മര്യാദയല്ലെന്നാണ് ഡി.എം.കെ പറഞ്ഞത്. അമിത് ഷായുടെ പെരുമാറ്റം വളരെ മോശപ്പെട്ടതായിപ്പോയെന്നും ഡി.എം.കെ കുറ്റപ്പെടുത്തി.
'തമിഴകത്തെ ഒരു പ്രമുഖ വനിതാ നേതാവിനെ വേദിയിലിരുത്തി പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ? കടുത്ത വാക്കുകളോ ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയോ അവര്‍ക്കെതിരെ പ്രകടിപ്പിക്കുന്നത് ശരിയാണോ, എല്ലാവരും ഇത് കാണുമെന്ന് അമിത് ഷാക്ക് അറിയില്ലേ, ഇത് വളരെ മോശം ഉദാഹരണമാണ്,' ഡി.എം.കെ വക്താവ് അണ്ണാദുരൈ പറഞ്ഞു.
ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്ന തമിഴിസൈയെ തിരികെ വിളിച്ചാണ് ആഭ്യന്തര മന്ത്രി രൂക്ഷമായി ശാസിച്ചത്. ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവും അമിത് ഷാക്ക് സമീപമുണ്ടായിരുന്നു. പാര്‍ട്ടിയുടെ തമിഴ്നാട് ഘടകത്തിലെ ചേരിപ്പോരിനെ ചൊല്ലിയാണ് അമിത് ഷാ ശകാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."