HOME
DETAILS
MAL
ഹിമാചല്‍ പ്രദേശില്‍ ട്രക്ക് കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നു: ഡ്രൈവറെ രക്ഷപ്പെടുത്തി
backup
August 30 2016 | 06:08 AM
ഷിംല: രോഹ്തങ് ടണല്‍ പ്രൊജക്ടിനായി താല്കാലികമായി നിര്‍മിച്ച പാലം ട്രക്ക് കടന്നുപോകുന്നതിനിടെ തകര്‍ന്നുവീണു. ഡ്രൈവറെ രക്ഷപ്പെടുത്തി. ചന്ദ്ര നദിക്കു കുറുകെ നിര്‍മിച്ച താല്കാലിത പാലമാണ് തകര്‍ന്നത്.
നദിയില്‍ വീണ ട്രക്ക് പൊക്കിയെടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാലേ അഞ്ചോ ദിവസത്തിനുള്ളില്‍ പാലം പുനര്‍നിര്‍മിക്കുമെന്നും റോഹ്തങ് പ്രൊജക്ട് ചീഫ് എഞ്ചിനീയര്‍ ബ്രിഗേഡിയര്‍ ഡി.എന്‍ ഭട്ട് പറഞ്ഞു.
കനത്ത മഴയില്‍ പാലത്തിന് സമീപത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടുണ്ട്. 8.8 കിലോമീറ്റര്‍ നീളത്തിലാണ് റോഹ്തങ് ടണല്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ടണലായിരിക്കും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."