ഒന്നര യൂണിറ്റില്‍ ചാര്‍ജാവും;80 കി.മീ റേഞ്ചുള്ള ഇ.വി സ്‌കൂട്ടറിനെയറിയാം
ഇലക്ട്രിക്ക് ഇരുചക്ര വാഹനമാര്‍ക്കറ്റില്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. ഇതോടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളും മാര്‍ക്കറ്റിലേക്ക് പുത്തന്‍ സ്‌കൂട്ടറുകള്‍ ഇറക്കുന്നുണ്ട്.ഇപ്പോള്‍ രാജ്യത്തെ മുന്‍നിര ഇവി സ്റ്റാര്‍ട്ടപ്പായ സീലിയോ ഇബൈക്‌സ് വിപണിയിലേക്ക് കൂടുതല്‍ മികച്ച ഫീച്ചറുകളുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്.ഗ്രേസി സീരീസ് എന്നറിയപ്പെടുന്ന മോഡലുകള്‍ക്ക് അഞ്ച് വ്യത്യസ്ഥ വേരിയന്റുകളിലാണ് പ്രസ്തുത സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്.ബേസ് വേരിയന്റിന് 64,543 രൂപ മുതല്‍ വില വരും.ടോപ്പ് വേരിയന്റിന് 87,573 രൂപയാണ് വില വരിക.
സീലിയോ X മെന്‍ എന്ന മറ്റൊരു വേരിയന്റ് കൂടി കമ്പനി പുറത്തിറക്കുന്നുണ്ട്.ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനോട് കൂടിയ സ്‌പോര്‍ട്ടി ഡിസൈന്‍ തന്നെയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന് തനതായ രൂപം നല്‍കിയിട്ടുമുണ്ട്. ആംഗുലര്‍ ഷെയിപ്പിലാണ് പണിതിറക്കിയിരിക്കുന്നതെങ്കിലും സ്‌പോര്‍ട്ടിനെസിന് കുറവൊന്നും വരുത്തിയിട്ടില്ല.ബ്ലാക്ക്, വൈറ്റ്, സീ ഗ്രീന്‍, റെഡ് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിലാണ് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വില കുറവാണെങ്കിലും മികച്ച ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആന്റിതെഫ്റ്റ് അലാറം, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, റിയര്‍ ഡ്രം ബ്രേക്ക്, അലോയ് വീലുകള്‍ എന്നിവ പോലുള്ള അടിസ്ഥാന സവിശേഷതകള്‍ക്ക് പുറമെ സീലിയോ X മെന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ പാര്‍ക്കിംഗ് സ്വിച്ച്, റിവേഴ്‌സ് ഗിയര്‍, ഓട്ടോ റിപ്പയര്‍ സ്വിച്ച്, യുഎസ്ബി ചാര്‍ജര്‍, ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, സെന്‍ട്രല്‍ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകള്‍ കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍ട്രി ലെവല്‍ പതിപ്പിന് 1.92 kWh ലെഡ്ആസിഡ് ബാറ്ററി പായ്ക്കാണുള്ളത്. ഇത് ഒറ്റ ചാര്‍ജില്‍ 55 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സീലിയോ X മെന്‍ ഇവിയുടെ രണ്ടാമത്തെ വേരിയന്റിന് 2.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 70 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 1.92 kWh ലിഥിയംഅയണ്‍ ബാറ്ററിയാണ് മുന്‍നിര മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ചും നല്‍കാന്‍ ശേഷിയുള്ളതാണ്. ബാറ്ററി ഫൂള്‍ ചാര്‍ജാവാന്‍ വെറും 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ. പരമാവധി എട്ട് മണിക്കൂറില്‍ വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."