പാലക്കാട്-തൃശൂര്‍ ജില്ലകളിലുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാവറട്ടിയെന്ന് കണ്ടെത്തല്‍
തൃശൂര്‍/ പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി. പാവറട്ടി വെന്മേനാട് പ്രദേശമാണ് പ്രഭവകേന്ദ്രമെന്ന് ജിയോളജി വകുപ്പ് അറിയിച്ചു. രാവിലെ 8.15 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിലെ കുന്നംകുളം, ചെറുതുരുത്തി, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ തീവ്രത 3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
പാലക്കാട് ജില്ലയില്‍ തിരുമറ്റക്കോട് മേഖലയാണ് ഭൂമികുലുക്കം അനുഭവപ്പെട്ട മറ്റൊരു പ്രദേശം. ഇവിടെ വലിയ ശബ്ദത്തോടെ ഭൂമികുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. പ്രകമ്പനം മൂന്ന് സെക്കന്‍ഡോളം നീണ്ടുനിന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടിടങ്ങളിലും ആളപായമോ, മറ്റ് നാശനഷ്ടങ്ങളോട റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."