ചീമേനിയില്‍ 400 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കും; കടകംപള്ളി സുരേന്ദ്രന്‍
കാഞ്ഞങ്ങാട: ചീമേനിയില്‍ 400 കെ.വി വൈദ്യുത സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാഞ്ഞങ്ങാട് സ്ഥാപിച്ച 33 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വൈദ്യുതിക്ഷാമത്തിനു പരിഹാരം ഉണ്ടാകണമെങ്കില്‍ സബ് സ്റ്റേഷന്‍ നിര്‍മ്മാണം അത്യാവശ്യമാണ്. ഇതിന് ജനങ്ങളുടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുന്നതിന് പകരം സഹകരണം ഉണ്ടാകണം. ചീമേനിയില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയം സംബന്ധിച്ച് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ എതിര്‍പ്പിനെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന.
ജില്ലയിലെ ആദ്യത്തെ സൗരോജ്ജ വൈദ്യുത നിലയത്തിലെ ആദ്യഘട്ട ഉല്‍പ്പാദനം ഡിസംബറില്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിലയത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കടകം പള്ളി.
200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് അമ്പലത്തറ, വെള്ളൂടയിലെ സൗരോജ്ജ നിലയത്തില്‍ ലക്ഷ്യമിടുന്നത്. 30 മെഗാവാട്ടിന്റെ ഉല്‍പ്പാദനം തുടങ്ങിയ ഇവിടെ ഡിസംബറോടെ ഉല്‍പ്പാദനം 50 മെഗാവാട്ടായി ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ അഭിമാനമായ പദ്ധതിയാണ് വെള്ളൂടയിലെ സൗരോര്‍ജ്ജ പദ്ധതി. ഇതിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുംമന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ സ്ഥാപിച്ച 33 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പി.കരുണാകരന്‍ എം.പി,ഡോ.പി.ശിവദാസന്‍ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംസാരിച്ചു. നാല് കോടിയോളം രൂപ മുടക്കില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കാഞ്ഞങ്ങാട്ട് 33 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ഇതിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ജനുവരിയില്‍ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വൈകുകയായിരുന്നു. സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചതോടെ നഗരത്തിലേയും,തീരദേശ മേഖലയിലേയും ഉള്‍പ്പെടെ പതിനായിരത്തിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക് കാലങ്ങളായി അനുഭവിക്കുന്ന ഇരുട്ടടിയില്‍ നിന്നും മോചനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."