HOME
DETAILS

മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ 10 മണിക്കൂര്‍വരെ വൈകി ഓടുന്നു

  
backup
August 30 2016 | 13:08 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82

കോഴിക്കോട്: കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തില്‍ എറണാംകുളത്തിനും ഷൊര്‍ണൂരിനും ഇടയ്ക്ക് ട്രെയിനുകളുടെ വേഗത കുറയ്ക്കാനുള്ള റെയില്‍ വേ നിര്‍ദേശം യാത്രക്കാരെ വലച്ചു.



ഈ ദൂരപരിധിയില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ കടത്തിവിടാനാണ് ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.



ഇതു മൂലം മംഗലാപുരം- തിരുവനന്തപുരം, മംഗലാപുരം- പാലക്കാട് റൂട്ടില്‍ എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.



മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ 30 മിനുട്ടുമുതല്‍ 10 മണിക്കൂര്‍ വരെ വൈകി.



ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20 പുറപ്പെടേണ്ട മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ്
(16348) പത്തു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഇതുമൂലം മംഗലാപുരത്തുനിന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെത്തേണ്ടവര്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെമാത്രമേ എത്തുകയൊള്ളു.




എറണാംകുളം- നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആറു മണിക്കൂറാണ് വൈകിയോടുന്നത്.



നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ് നാലര മണിക്കൂറും തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് രണ്ടു മണിക്കൂറും വൈകിയോടുകയാണ്.



ട്രെയിനുകള്‍ വൈകിയോടുന്ന വിവരം യാത്രക്കാരെ അറിയിക്കുന്നതിനോ മാധ്യമങ്ങളെ അറിയിക്കുന്നതിനോ റെയില്‍വേ തയാറായില്ലെന്ന ആക്ഷേപമുണ്ട്.



പലരും റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് ട്രെയിന്‍ വൈകിയോടുന്ന വിവരം അറിയുന്നത്.



എന്നാല്‍ ട്രെയിന്‍ ഗതാഗതം താറുമാറാകുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്.


കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പാളങ്ങളിലെ വിള്ളലുകള്‍ അറിയാനുള്ള അള്‍ട്രാ സൗണ്ട് ചെക്കിങ് അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധന.



ഓരോ ആറു മാസം കൂടുമ്പോഴുമുള്ള പരിശോധനകളാണ് നടക്കുന്നതെന്നും ഇതില്‍ പ്രത്യേകിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.



അള്‍ട്രാ സൗണ്ട് ചെക്കിങ്ങ് വഴി വിള്ളല്‍ വരാന്‍ സാധ്യതയുള്ള പാതകളെ കുറിച്ചും അതിലെ വിള്ളലുകളെ കുറിച്ചും എന്നിവ യഥാസമയം അറിയിപ്പ് നല്‍കും. ചെക്കിങ്ങുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയാല്‍ അവയുടെ സ്വഭാവമനുസരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തും.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago