HOME
DETAILS

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വീണ്ടും സബ്‌സിഡി ലഭിച്ചേക്കും; കേന്ദ്രസര്‍ക്കാര്‍ 10,000കോടി നീക്കിവെച്ചേക്കും

  
Web Desk
June 19 2024 | 13:06 PM


Centre announces new scheme to subsidise ev's

ഇ.വി വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സബ്‌സിഡി നല്‍കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (ഫെയിം) പദ്ധതി സര്‍ക്കാര്‍ വീണ്ടും പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനായി 10,000 കോടി രൂപ വകയിരുത്താനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2024 ബജറ്റില്‍ സര്‍ക്കാര്‍ ഫെയിം 3 പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ മാര്‍ച്ച് മാസത്തില്‍ ഇ.വി വാഹനങ്ങളുടെ സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടെ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടായതോടെയാണ് സര്‍ക്കാര്‍ സബ്‌സിഡി വീണ്ടും ആരംഭിക്കാന്‍ ശ്രമിക്കുന്നത്.2024 മാര്‍ച്ചില്‍ സര്‍ക്കാരിന്റെ ഫെയിംII ഉം സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്‌സിഡിയും നിര്‍ത്തിയതിനാല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. ഇതുമൂലം ഏപ്രിലില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയും ഗണ്യമായി കുറഞ്ഞു. 

ഇലക്ട്രിക് വാഹനങ്ങളുടെ വിലക്കയറ്റം നേരിടാന്‍ കമ്പനികള്‍ നിരവധി ലോ റേഞ്ച് മോഡലുകളും പുറത്തിറക്കിയിരുന്നു. കൂടാതെ, നിരവധി സവിശേഷതകളും വെട്ടിക്കുറച്ചു. അതിനാല്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചില്ല. കുറഞ്ഞ വിലയുള്ള മോഡലുകള്‍ അവതരിപ്പിച്ചതോടെ കമ്പനികളുടെ വില്‍പ്പനയും മെച്ചപ്പെട്ടു. എന്നാല്‍ ടോപ്പ്‌സ്‌പെക്ക് മോഡലുകളുടെ ആവശ്യകത ഇതോടെ കുറഞ്ഞു.

അതേസമയം സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയെങ്കിലും, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി 2024 മാര്‍ച്ചില്‍ ഒരു പുതിയ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം (ഇഎംപിഎസ്) പ്രഖ്യാപിച്ചു. ഇതിനായി 500 കോടി രൂപ അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago