HOME
DETAILS
MAL
പട്ടികജാതി വികസനം,ദേവസ്വം വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
June 19 2024 | 14:06 PM
തിരുവനന്തപുരം: കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന പട്ടികജാതി വികസനം,ദേവസ്വം വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
പാര്‍ട്ടി തീരുമാനം എടുക്കുന്നതുവരെ താല്‍ക്കാലികമായാണ് മുഖ്യമന്ത്രി വകുപ്പുകള്‍ കൈകാര്യം ചെയ്യുക.
ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും കെ.രാധാകൃഷ്ണന്‍ രാജിവെച്ചത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർഥിയാണ് കെ രാധാകൃഷ്ണൻ.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടു. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."