സംസ്ഥാന പാത തകര്‍ന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
അരൂര്‍: സംസ്ഥാന പാതയില്‍ അരൂര്‍ മുതല്‍ ഇടക്കൊച്ചി വരെയുള്ള പ്രദേശം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല താലൂക്ക് റോഡ് സുരക്ഷാസമിതിയുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഉപരോധസമരം ജനപക്ഷം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. അരൂര്‍ ശ്രീകുമാരവിലാസം ക്ഷേത്രത്തിന് സമീപം നടന്ന ഉപരോധ സമ്മേളനത്തില്‍ റോഡ് സുരക്ഷാസമിതി ചെയര്‍മാന്‍ ജോസഫ് കണ്ടോത്ത് അധ്യക്ഷനായി. ദേശീയപാതയിലെ അരൂര്‍ ബൈപാസ് കവലയില്‍നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. സ്റ്റേറ്റ് ഹൈവെ ഉപരോധസമരം സൂചനമാത്രമാണെന്നും നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ പി.ഡബ്ലിയു.ഡി ഓഫീസ് ഉപരോധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അരൂര്‍ -തോപ്പുംപടി സ്റ്റേറ്റ് ഹൈവെയില്‍ അരൂര്‍ മുതല്‍ ഇടക്കൊച്ചി വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗം കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചേര്‍ത്തല താലൂക്ക് റോഡ് സുരക്ഷാകസമിതിയും പ്രദേശവാസികളും ചേര്‍ന്ന് റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചത്.
രാഷ്ട്രീയ പ്രധിനിധികള്‍ക്കും അധികാരികള്‍ക്കും നിരവധി തവണ പരാതി നല്‍കിയിരുന്നു.സമീപ പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം റോഡില്‍ കെട്ടികിടന്നാണ് റോഡ് തകര്‍ന്നത്. പലപ്രാവശ്യം കുഴികളടച്ചുവെങ്കിലും ദിവസങ്ങളുടെ ആയുസ് മാത്രമാണ് അതിന് ഉണ്ടായിരുന്നത്. ഇരുവശവും കാന കെട്ടി ഒഴുകിയെത്തുന്ന വെള്ളം മാറ്റുകയും റോഡ് ഉയര്‍ത്തി നിര്‍മ്മിക്കുകയും ചെയ്താല്‍ മാത്രമേ നിലവിലുള്ള പരാതിക്ക് പരഹാരമാകുകയുള്ളു.
മഴ മാറിയാല്‍ റോഡ് നന്നാക്കുമെന്നും അതിന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടെന്നും എ.എം.ആരിഫ് എം.എല്‍.എ പറഞ്ഞു. കെ.ടി.കുഞ്ഞുമോന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.കെ.ഗൗരീശന്‍,കെ.എ. ഷറഫുദ്ദീന്‍, എന്‍.എ. ആന്റണി ഞാറക്കാത്തറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."