സെപ്തംബര്‍ ആറിനു തീരദേശ ഹര്‍ത്താല്‍ നടത്തുമെന്നു യു.ഡി.എഫ്
ഹരിപ്പാട് : വലിയഴീക്കല്‍ പാലം പണി നിര്‍ത്തി വെയ്ക്കാനുളള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു സെപ്തംബര്‍ ആറിന് തീരദേശ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു.#്
ഇതിനു മുന്നോടിയായി അഞ്ചിനു പല്ലനയില്‍ നിന്നു വലിയഴീക്കലിലേക്കു വാഹന ജാഥ നടത്തും. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിവര്‍ പങ്കെടുക്കും.
കാര്‍ത്തികപ്പളളിയില്‍ സി.പി.എം പ്രവര്ത്തകന് കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നിനു 10 മണിക്ക് സി.ഐ ഓഫീസ് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.കെ.സി.വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും.
യോഗം കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.ആര്.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.വിജയന്, എസ്.വിനോദ്കുമാര്‍, കെ.കെ.സുരേന്ദ്രനാഥ്, വി.ഷുക്കൂര്‍, എം.ബി.സജി, എസ്.ദീപു, ബിനു ചുളളിയില്‍, മുഹമ്മദ് അസ്ലം, സുജിത്ത്.എസ് ചേപ്പാട്, ശ്രീദേവീ രാജന്, കെ.എ.ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."