HOME
DETAILS

കുവൈത്തിൽ ഫ്ളാറ്റുകൾക്ക് വാടക  ഉയർന്നേക്കും

  
June 20 2024 | 10:06 AM

Kuwait-Rent for flats in may increase-latest

കുവൈത്ത് സിറ്റി:  രാജ്യത്തെ നടുക്കത്തിലാക്കിയ മംഗഫ്  തീപിടിത്ത ദുരന്തം റിയൽഎസ്റ്റേറ്റ് മേഖലയിൽ വൻ  പ്രത്യാഘാതങ്ങൾക്കും കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നതിനും ഇടയാക്കിയേക്കാമെന്ന് വിലയിരുത്തൽ. സംഭവത്തിന് ശേഷം റിയൽഎസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 49 വിദേശികൾ മരിക്കാനും നിരവധിപേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ തീ പിടിത്തത്തെ വളരെ ഗൗരവത്തോടെയാണ് കുവൈത്ത് സർക്കാർ കാണുന്നത്.

ദുരന്തം നടന്ന ആദ്യ  ദിവസം തന്നെ രാജ്യത്ത് അനധികൃതമായും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പാണ് നൽകിയത്. തുടർന്ന് മുനിസിപ്പൽ വിഭാഗം  വ്യാപക പരിശോധന ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് എല്ലാ ഉടമകളും തങ്ങളുടെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുതുക്കണമെന്നും ഇതിന് തയാറാകാത്ത കെട്ടിടങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതരുടെ ഉത്തരവുണ്ടാകുന്നത് . സർക്കാരിന്റെ ശക്തമായ നടപടികൾ  മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവന്ന കെട്ടിടങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട് .

ഇതോടെ ഇത്തരം കെട്ടിടങ്ങളിൽനിന്ന് തൊഴിലാളികളെ ഒഴിപ്പിച്ച് നിയമപരമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലേക്ക് അവരുടെ താമസം മാറ്റാൻ സ്വകാര്യ കമ്പനി ഉടമകളും നിർബന്ധിതരാവുകയാണ്. ഇതോടെ മംഗഫ് ദുരന്തത്തിന് ശേഷം കുവൈത്തിൽ കെട്ടിട വാടകയിൽ 40 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത് . സമീപ ഭാവിയിൽ കെട്ടിട വാടക 100 ശതമാനം വരെ ഉയർന്നേക്കാമെന്നും റിയൽഎസ്റ്റേറ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതോടൊപ്പം പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളുടെ സംഭരണ ശാലകളായി ഉപയോഗിക്കുന്നത് ഇത്തരം കെട്ടിടങ്ങളുടെ ബെയ്‌സ്‌മെന്റുകളാണ്. ബെയ്‌സ്‌മെന്റുകൾ ഉപയോഗിക്കുന്നത് കെട്ടിടങ്ങളിൽ തീ പിടിക്കുന്നതിന് ഇടയാക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇത്തരം കെട്ടിടങ്ങളിൽനിന്ന് സംഭരണ ശാലകൾ മാറ്റുന്നതോടെ വലിയ വാടകക്ക് പകരം സംവിധാനം കണ്ടെത്താനും സ്ഥാപനങ്ങൾ  നിർബന്ധിതരാകും.മാത്രവുമല്ല നിലവിൽ കെട്ടിടങ്ങളിലെ ബേസ്മെന്റുകൾ വാടകക്ക് നൽകുന്നത് വഴി ഉയർന്ന വരുമാനമാണ് കെട്ടിടങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഈ വരുമാനം നഷ്ടമാകുന്നതോടെ അവ നികത്തുന്നതിന് കെട്ടിട ഉടമകൾ സ്വാഭാവികമായും കെട്ടിടത്തിന്റെ താമസ വാടക വർദ്ധിപ്പിക്കുന്ന നടപടികളിലേക്കാകും നീങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  7 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  7 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  7 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago