പ്രതീക്ഷ തകര്‍ത്ത് കുട്ടനാട്ടിലെ നേന്ത്രവാഴ കൃഷി; കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
കുട്ടനാട്: ഓണക്കാല വിപണി ലക്ഷ്യമിട്ട് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ നേന്ത്രവാഴ കൃഷി തകര്‍ന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കുട്ടനാട്ടില്‍ വിളയിക്കുന്ന നാടന്‍ നേന്ത്രവാഴയ്ക്ക് ഓണകാലത്ത് ആഭ്യന്തര വിപണിയില്‍ വലിയ ഡിമാന്‍ഡായിരുന്നു.പ്രതീക്ഷയോടെ വാഴകൃഷി നടത്തിയ കര്‍ഷകരെ ചതിച്ചത് തണ്ടു ചീയല്‍ രോഗവും, ഉപ്പുവെള്ളം കയറിയതുമാണ്.
ഉപ്പുവെള്ളമെത്തിയതോടെ ഏക്കറുകണക്കിന് സ്ഥലത്തെ വാഴകള്‍ ഉണങ്ങി. കാവാലത്ത് പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തിയവര്‍ക്കും കുട്ടനാട്ടിലെ ഒട്ടുമിക്ക വാഴകൃഷി നടത്തിയ കര്‍ഷകരുടെയും അവസ്ഥ ഇതാണ്. ഒരു ഏക്കര്‍ സ്ഥലത്ത് ഒരു ലക്ഷം രൂപ മുടക്കിയാണ് പല കര്‍ഷകരും ഇത്തവണ വാഴകൃഷി നടത്തിയത്.കഴിഞ്ഞവര്‍ഷം വരെ ശരാശരി പത്ത് മുതല്‍ പതിനഞ്ച് കിലോ വരെ തൂക്കത്തില്‍ ഒരു കുല ലഭിച്ചിരുന്നടത്ത് ഇന്ന് മൂന്നര നാല് കിലോ വരെ മാത്രം തൂക്കമുള്ള നേന്ത്രകുലയാണ് ലഭിക്കുന്നത്. കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വാഴ ഒന്നിന് പത്ത് രൂപ മുപ്പത് പൈസ മുന്‍വഷങ്ങളില്‍ സബ്‌സിഡി ലഭിച്ചിരുന്നു ഈ സ്‌കീം കൃഷി ഭവന്‍ നിര്‍ത്തലാക്കിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.വാഴ കൃഷിയെ വിള ഇന്‍ഷ്വറന്‍സില്‍പ്പെടുത്താത്തതിനാല്‍ നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കില്ല. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കര്‍ഷകരാണ് വിള ഇന്‍ഷ്വറന്‍സ് പദ്ധതി ഇവിടെ നടപ്പാക്കാത്തത് മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.നിലവില്‍ ഇവിടെയുള്ള കര്‍ഷകരെ കാലാവസ്ഥ അപകട ഇന്‍ഷ്വറന്‍സി ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതില്‍ ഉപ്പുവെള്ളം കയറിയും, തണ്ട് ചീയല്‍ രോഗവും വന്നാല്‍ നഷ്ടപരിഹാര തുക ലഭിക്കില്ല.മഴ, കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ട് കൃഷി നശിച്ചാലേ പണം ലഭിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."