ലോക്‌സഭയില്‍ സത്യപ്രതിജ്ഞ; ഭരണഘടനയുടെ പകര്‍പ്പുമായെത്തി പ്രതിപക്ഷം; പ്രോടെം സ്പീക്കര്‍ വിളിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാതെ കൊടിക്കുന്നില്‍ സുരേഷ്
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടെം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എം.പിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിക്ക് ശേഷം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടും കൊടിക്കുന്നില്‍ സുരേഷും ടി.ആര്‍ ബാലുവും സുദീപ് ബന്ദോപാധ്യായയും വിട്ടുനിന്നു. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ നേതാക്കള്‍ സഭയിലെത്തിയത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു.
പ്രോ-ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോഴത്തെ പ്രോ-ടേം സ്പീക്കര്‍ കാലുമാറി ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ്. അങ്ങനെ ഒരാളുടെ മുന്നിലാണ് ഇന്ന് എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.ഇതിനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യ ശോഷണമായിട്ടേ കാണാനാകൂ എന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നു.
പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും ശേഷമാണ് സംസ്ഥാനങ്ങള്‍ അനുസരിച്ച് എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.
കേരളത്തിൽ നിന്നുള്ള പതിനെട്ട് എംപിമാർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ, വയനാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി എന്നിവർ ഒഴികെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്യുക. വിദേശ സന്ദർശനത്തിലായതിനാൽ ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞതോടെ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഇവിടെ നടക്കുന്ന ഉപതെരഞ്ഞെടുടപ്പിൽ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥിയാവുക.
26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. 27 നു രാജ്യസഭയും സമ്മേളിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ 27 ന് രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. Read more at: https://www.suprabhaatham.com/details/402950?link=18th-loksabha-first-parliamentary-session-begins-today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."