ഖത്തര്‍ ഗവ. സെക്ടറിലെ ഓഫിസ് സമയങ്ങളിലെ ഡ്രസ് കോഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ദോഹ: ഖത്തര്‍ കാബിനറ്റ്കാര്യ സഹമന്ത്രിയുടെ ഓഫിസ് സര്‍ക്കുലര്‍ പ്രകാരം മന്ത്രാലയങ്ങള്‍, മററു സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ ജോലി സമയത്തും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ധരിക്കേണ്ട ഡ്രസ് കോഡ് രൂപരേഖ പുറത്തിറക്കി. ഖത്തരി പുരുഷ ജീവനക്കാര്‍ പരമ്പരാഗത ഖത്തരി യൂണിഫോം ആയ (തോബ്, ഘൂത്ര, ഈഗല്‍) ധരിക്കണം.
ഖത്തരി ഇതര ജീവനക്കാര്‍ ആണെങ്കില്‍ പൂര്‍ണമായും ഔപചാരിക ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും അതിന്റെ നിറത്തിനനുയോജ്യമായ ഷര്‍ട്ടും ടൈയുമാണ് ധരിക്കേണ്ടത്. ഔദ്യോഗിക അവസരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഖത്തരി വസ്ത്രമായ (ബിഷ്ത,് തോബ്, ഗുത്ര) ധരിക്കുന്നത് ഇനിപ്പറയുന്ന സമയങ്ങളിലായിരിക്കണം.
വേനല്‍കാലത്ത് ബിഷ്തിന്റെ നിറം ഔദ്യോഗിക അവസരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രഭാതത്തില്‍ വെള്ളയും മധ്യാഹ്നത്തില്‍ തവിട്ടും സായാഹ്നത്തില്‍ കറുപ്പുമായിരിക്കണം. വിന്റര്‍ ബിഷ്ത് ഡിസംബര്‍ ഒന്നുമുതല്‍ ഏപ്രില്‍ ഒന്നുവരെ ധരിക്കാം
ഖത്തരി വനിതാ ജീവനക്കാര്‍ പരമ്പരാഗത ഖത്തരി വസ്ത്രമായ അബായയും ശിരോവസ്ത്രവുമാണ് ധരിക്കേണ്ടത്.
ഖത്തറികളല്ലാത്ത വനിതാ ജീവനക്കാര്‍ തൊഴില്‍ അന്തരീക്ഷത്തിന് യോജിച്ച രീതിയില്‍ വനിത വര്‍ക് സ്യൂട്ടുകള്‍ ധരിക്കണം.
അനുയോജ്യമായ രീതിയില്‍ മാത്രം മേക്കപ്പ് ഇടുക. ഇറുകിയ വസ്ത്രങ്ങള്‍ പാടില്ല. സ്‌പോര്‍ട്‌സ് ഷൂകളും നിരോധിച്ചിരിക്കുന്നു. ലോഗോകള്‍ അടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ജീവനക്കാര്‍ ഉചിതമല്ലാത്ത ഹെയര്‍സ്‌റ്റൈലുകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."