ഒരു ലക്ഷം രൂപ മുടക്കിയാല്‍ യൂറോപ്പിലെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം
സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ് ഒരിക്കലെങ്കിലും യൂറോപ്പിലൊന്നു പോവുക എന്നത്. ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ സ്ലോവാക്യ,
ബള്‍ഗേറിയ, പോര്‍ച്ചുഗല്‍, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി എന്നീ രാജ്യങ്ങളിലൊക്കെ പോയിവരാം. യൂറോപ്പിന്റെ മനോഹാരിത ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ കണ്ടുവരാം.
ഹംഗറി
യൂറോപ്പിന്റെ മധ്യഭാഗത്ത് കിടക്കുന്ന ചെറിയ ഒരു രാജ്യമാണ് ഹംഗറി. ഹംഗേറിയയാണ് ഇവിടുത്തെ ഭാഷ. ബുഡാപെസ്റ്റിന്റെ മനോഹരമായ തെരുവുകളും ബലാറ്റണ്‍ തടാകത്തിന്റെ തീരങ്ങളും ഉള്‍പ്പെടെ ഹംഗറിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി കാഴ്ചകളാണ്. ചരിത്രപരമായ ബുഡാ കോട്ടയും ബുഡാപെസ്റ്റിലെ ഫിഷര്‍മാന്‍ കോട്ടയും തെര്‍മല്‍ ബാത്തും ഡാന്യൂബ് നദിയിലെ ക്രൂയിസും എല്ലാം നല്ല അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. 4000 രൂപ മുതല്‍ ഹോട്ടല്‍ സൗകര്യവും കിട്ടുന്നതാണ്.
റൊമാനിയ
തെക്കു കിഴക്ക്ന്‍ യൂറോപ്യന്‍ രാജ്യമായ റുമേനിയ മലനിരകളാലും ചരിത്ര പ്രസിദ്ധമായ കോട്ടകളാലും സമ്പന്നമാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന രാജ്യവുമാണ്. പെന്റഗണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ കെട്ടിടമായ റൊമാനിയയിലെ പാര്‍ലമെന്റ് ഓഫ് പാലസ് ഇവിടെയാണ്.
ഡ്രാക്കുളയുടെ ഭവനവും ബ്രാന്‍ കാസില്‍ ഉള്‍പ്പെടെ നിരവധി കാഴ്ചകളാണ് റൊമാനിയയില്‍ സഞ്ചാരികള്‍ക്കായുള്ളത്. ബ്രാന്‍ കാസില്‍ ഉള്‍പ്പെടെ നിരവധി കോട്ടകള്‍ ഉള്‍ക്കൊള്ളുന്ന മധ്യ റൊമാനിയയിലെ ഭൂപ്രദേശമാണ് ട്രാന്‍സില്‍വാനിയ. നേരത്തെ തന്നെ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ കുറഞ്ഞ ചിലവില്‍ റൊമാനിയ കണ്ട് തിരികെ വരാം.
ചെക്ക് റിപ്പബ്ലിക്ക്
നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ചെക്ക് സന്ദര്‍ശിക്കുക തന്നെവേണം. പ്രാഗിലെ ഫുഡ് ഫെസ്റ്റിവല്‍, പില്‍സണിലെ ഫെസ്റ്റിവല്‍ ഓഫ് ഫ്രീഡം പ്രാഗിലെ ചരിത്രപരമായ തെരുവുകള്‍ ഇവയൊക്കെ സന്ദര്‍ശിക്കാവുന്നതാണ്.
പ്രാഗ് കോട്ടയും ചാള്‍സ് ബ്രിഡ്ജുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 4000 രൂപ മുതല്‍ താമസ സൗകര്യം ലഭ്യമാണ്. ചെക്ക് റിപ്പബ്ലിക്കിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. യക്ഷിക്കഥകള്‍, ബിയര്‍ സംസ്‌കാരം എന്നിവയാണവ.
ബള്‍ഗേറിയ
യൂറോപ്പിലെ പഴക്കം ചെന്ന രാജ്യമായ ബള്‍ഗേറിയ സമ്പന്നവും നല്ല സംസ്‌കാരവവുമുള്ള രാജ്യമാണ്. അവിചാരിതമായി കണ്ടെത്തിയ നിധികളുടെ പേരിലാണ് ബള്‍ഗേറിയ അറിയപ്പെടുന്നത്.
ഒരു ലക്ഷത്തിന് താഴെ മാത്രം ചെലവില്‍ ബള്‍ഗേറിയയിലേക്ക് യാത്ര പോകാം. വിസ്മയകരമായ കരിങ്കടല്‍ തീരങ്ങളും പര്‍വതങ്ങളും സഞ്ചാരികള്‍ക്ക് കിടു അനുഭവമായിരിക്കും. ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികളെല്ലാം ബള്‍ഗേറിയ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 2000 മുതല്‍ 4000 രൂപ റേഞ്ചില്‍ താമസസൗകര്യവും കിട്ടുന്നതാണ്.
പോര്‍ച്ചുഗല്‍
പോര്‍ച്ചുഗല്‍ എന്ന് കേട്ടാല്‍ തന്നെ ഫുട്‌ബോളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഓര്‍മ വരും. ആ പോര്‍ച്ചുഗലിലേക്ക് ഒരു യാത്ര ആയാലോ. ചരിത്രവും സംസ്‌കാരവും പ്രകൃതിഭംഗിയും ഇഴ ചേര്‍ന്ന് കിടക്കുന്ന പോര്‍ച്ചുഗല്‍ അതിമനോഹരമാണ്. ലിസ്ബണിലെ തെരുവുകളും മധ്യകാല നഗരമായ സിന്‍ട്രയും അല്‍ഗാര്‍വ് തീരത്തെ മനോഹരമായ ബീച്ചുകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. താമസത്തിനായി 4000 രൂപ മുതല്‍ നല്ല ഹോട്ടലുകളും കിട്ടുന്നതാണ്.
സ്ലോവാക്യ
കല്ലുവിരിച്ചുള്ള വഴികളും അതിനിരുവശവും മനോഹരമായ മന്ദിരങ്ങളുമൊക്കെയായി പ്രൗഢിയോടെ നില്‍ക്കുന്ന സ്ലോവാക്യ മനോഹരമായ ഒരു രാജ്യമാണ്. ഓഫ് ബീറ്റ് സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതവുമാണ് സ്ലോവാക്യ. പ്രേതകഥകളിലെ സുന്ദരിയായ ബ്രാറ്റിസ്ലാവയുടെ പഴയ നഗരവും താത്ര പര്‍വതവുമൊക്കെ മനോഹരമായ കാഴ്ചകളാണ്. ചൂടു നീരുറവകള്‍, യൂറോപ്യന്‍ ചാവുകടല്‍ തുടങ്ങി വളരെ വിസ്മയകരമായ കാഴ്ചകളാണ് ഇവിടം. 4000 രൂപ മുതല്‍ താമസസൗകര്യം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."