പൂനെ പോര്‍ഷെ അപകടം; പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല, ഉടനെ മോചിപ്പിക്കണമെന്ന് ഹൈക്കോടതി
മുംബൈ: പൂനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് ഐ.ടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ 17കാരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കൗമാരക്കാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് വിധി.
മെയ് 19നാണ് അപകടമുണ്ടായത്. 17 വയസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ കൊല്ലപ്പെടുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഗണിക്കണമെന്നും കുറ്റകൃത്യം ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിര്‍ന്നവരില്‍ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. കുട്ടിയെ നല്ല നിലയിലാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലായിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് കുടുംബഡ്രൈവറാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."