കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; നാഷനല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; അപേക്ഷ ജൂലൈ 1 വരെ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷനല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി ആകെ 97 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 1 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
നാഷനല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ എഞ്ചിനീയര്‍, സീനിയര്‍ കെമിസ്റ്റ്, മെറ്റീരിയല്‍സ് ഓഫീസര്‍ എന്നീ പോസ്റ്റുകളില്‍ നിയമനം. ആകെ 97 ഒഴിവുകള്‍.
* എഞ്ചിനീയര്‍- പ്രൊഡക്ഷന്‍, ഒഴിവുകള്‍ 40, മെക്കാനിക്കല്‍ 15, ഇലക്ട്രിക്കല്‍ 12, ഇന്‍സ്ട്രുമെന്റേഷന്‍ 11, സിവില്‍ 1, ഫയര്‍ ആന്റ് സേഫ്റ്റി3 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ബന്ധപ്പെട്ട എഞ്ചിനീയറിങ് മേഖലകളില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ/ ബിടെക്/ തത്തുല്യ ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി.
പ്രായം: 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
* സീനിയര്‍ കെമിസ്റ്റ് (കെമിക്കല്‍ ലാബ്), ഒഴിവുകള്‍ 9.
യോഗ്യത: എം.എസ്.സി/ കെമിസ്ട്രി/ഓര്‍ഗാനിക് കെമിസ്ട്രി/ അനലറ്റിക്കല്‍ കെമിസ്ട്രി/ ഫിസിക്കല്‍ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയിലേതെങ്കിലും 60 ശതമാനത്തില്‍ കുറയാത്ത വിജയം.
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18 മുതല്‍ 30 വയസ് വരെ.
* മെറ്റീരിയില്‍ ഓഫീസര്‍ 6 ഒഴിവുകള്‍.
യോഗ്യത: ബിടെക്/ ബിഇ മെക്കാനിക്കല്‍/ മെറ്റീരിയല്‍സ് ആന്റ് എഞ്ചിനീയറിങ് 60ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 18 മുതല്‍ 30 വരെ.
ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് www.nationalfertilizers.com/careers എന്ന ലിങ്ക് സന്ദര്‍ശിച്ച് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 700 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല.
ജൂലൈ 1 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. ശമ്പളനിരക്ക്, ജോലിയുടെ സ്വഭാവം എന്നിവയെ കുറിച്ച് കൂടുതലറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."