ഫലസ്തീൻ പോരാളികൾ വച്ച കെണിയിൽ വീണു; നാലു സയണിസ്റ്റ് സൈനികർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്
ഗസ്സ: ഫലസ്തീനിൽ എട്ടര മാസത്തിലേറെ ആയി കൂട്ടക്കുരുതി നടത്തിവരുന്ന ഇസ്രായേലിന് കനത്ത പ്രഹരം. ഫലസ്തീൻ പോരാളികൾ ഒരുക്കിയ കെണിയിൽ സയണിസ്റ്റ് സൈനികർ കുടുങ്ങിയപ്പോൾ കൊല്ലപ്പെട്ടത് നാലുപേർ. നാലഞ്ചു ദിവസമായി രൂക്ഷമായ ആക്രമണം നടക്കുന്ന ശുജാഇയ്യയിൽ ആണ് സംഭവം.
ശുജാഇയ്യയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചു കെണി ഒരുക്കിയ കെട്ടിടത്തിൽ എത്തിയ അധിനിവേശ സൈനികർ ആണ് കൊല്ലപ്പെട്ടത്.
ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഇസ്ലാമിക് ജിഹാദിൻ്റെ സായുധ വിഭാഗം ആയ അൽ ഖുദ്സ് ബ്രിഗേഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ തൊടുത്തുവിട്ട F-16 മിസൈൽ ഉപയോഗിച്ച് തന്നെ ആണ് പോരാളികൾ കെണി ഒരുക്കിയത്. ആക്രമണത്തിൽ അഞ്ചു സൈനികർക്ക് പരുക്കേറ്റു. ഇതോടെ ഗസ്സയിൽ പോരാളികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അധിനിവേശ സൈനികരുടെ എണ്ണം 320 ആയി.
ഗസ്സ സിറ്റിയുടെ പ്രാന്ത പ്രദേശം ആണ് ശുജാഇയ്യ. ഗസ്സയിൽ നിന്ന് പോരാളികളെ പൂർണായി തുരത്തി വരിക ആണെന്ന് നെതന്യാഹു അവകാശപ്പെടുമ്പോൾ ആണ് പുതിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കടന്നുകയറ്റം എട്ടരമാസം പിന്നിടുകയാണ്. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണം 267 ദിവസം പിന്നിട്ടതോടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 38,000 ആയി. 86,500 ലേറെ പേര്‍ക്ക് പരുക്കേറ്റു. ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ബെഖാഇയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലബനാനില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യു.എസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."