ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരുക്ക്
പാലക്കാട്: വ്‌ലോഗര്‍മാരായ ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം.
ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന 'ഇ-ബുള്‍ ജെറ്റ്' സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ കുട്ടി ഉള്‍പ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായത്. നേരത്തെ ഇ ബുള്‍ജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടര്‍ന്നുണ്ടായ കേസുമെല്ലാം വലിയ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."