കൊതുക് നിങ്ങളുടെ പരിസരത്തേക്കടുക്കില്ല, പൊടിക്കൈകള്‍ ഇതാ...
വൈകുന്നേരമായാല്‍ കൊതുകുശല്യം കാരണം ഇരിക്കാന്‍ പറ്റുന്നില്ലേ.. നിരവധി രോഗങ്ങള്‍ക്ക് കാരണക്കാരനായ കൊതുകിനെ അകറ്റേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിപണിയില്‍ ലഭ്യമായ കൊതുക് നിവാരണ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നവയാണ്. അതിനാല്‍ വീട്ടില്‍ തന്നെ വളരെ നാച്ചുറലായി ഇവയെ അകറ്റാനുള്ള പരിഹാരമാര്‍ഗങ്ങള്‍ പരീക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം..
ആദ്യം ചെയ്യേണ്ട കാര്യം വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ്.
വീടിന്റെ പരിസരത്ത് തുളസി, റോസ്മേരി, വേപ്പ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികള്‍ വളര്‍ത്തുന്നത് കൊതുകിനെ അകറ്റും.
ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
അതുപോലെ ഒരു പാത്രത്തില്‍ കടലാസിന്റെ കൂടെ വെളുത്തുള്ളിയുടെ തൊലി ഇട്ട് കത്തിച്ച് ഈ പുക കൊതുക് വരുന്ന ഭാഗങ്ങളില്‍ എത്തിക്കുന്നതും ഫലപ്രദമാണ്. കര്‍പ്പൂരം കത്തിക്കുന്നതും കൊതുകുകളെ ഓടിക്കും.
ലെമണ്‍ഗ്രാസ് ഓയില്‍, ലാവണ്ഡര് ഒായില്‍, വേപ്പെണ്ണ, ഗ്രാമ്പു എണ്ണ, പെപ്പര്‍മിന്റ് ഓയില്‍ എന്നിവയിലേതെങ്കിലും കുറച്ച് വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ദേഹത്ത് പുരട്ടുന്നത് കൊതുക് കടിക്കുന്നത് തടയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."