മാരക കീടനാശിനികള്‍ക്കെതിരെ കൃഷി വകുപ്പ്: ജില്ലാതല കാമ്പയിന് തുടക്കമായി
കൊല്ലം: കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയുന്നതിന് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല കാമ്പയിന് തുടക്കമായി.
ഒക്‌ടോബര്‍ ഏഴുവരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ
ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികളെക്കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ടവയെക്കുറിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വിതരണക്കാര്‍ക്കും അവബോധം നല്‍കും.
എല്ലാ കീടനാശിനി വിതരണവിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തും. നിയന്ത്രിത ഉപയോഗത്തിന് മാത്രമായി നിര്‍ഷ്‌കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍ കൃഷി ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി ഡിപ്പോകളില്‍ നിന്നും കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂ. ഇത് ലംഘിക്കുന്ന ഡിപ്പോകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൃഷി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശികളുടെ വരവ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കും.
സംസ്ഥാനതല വിജിലന്‍സ് സ്‌ക്വാഡുകള്‍ ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."