ഒമാൻ: മസ്കത്ത് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി; ഭാഗികമായി തുറന്ന് കൊടുത്തു
മസ്കത്ത് :മസ്കത്ത് എക്സ്പ്രസ്സ് വേയിൽ ഒരു മേഖലയിൽ നടത്തി വന്നിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ജൂൺ 28-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
تعلن #بلدية_مسقط بالتنسيق مع شرطة عمان السلطانية @roptraffic عن إعادة افتتاح طريق مسقط السريع من التقاطع رقم 2 جسر مدينة الإعلام، وإلى التقاطع رقم 1 جسر سيتي سنتر القرم والمتجه إلى مطرح، عقب الانتهاء من أعمال الصيانة. pic.twitter.com/yx27Ia7lRM
— بلدية مسقط (@M_Municipality) June 28, 2024
മസ്കത്ത് എക്സ്പ്രസ്സ് വേയിൽ ഖുറം മേഖലയിൽ അൽ ഇലാം സിറ്റി ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെന്റർ ഖുറം ബ്രിഡ്ജ് ഇന്റർസെക്ഷൻ നമ്പർ 1 വരെയുള്ള മേഖലയിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ മേഖലയിലെ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.2024 മെയ് 14 മുതലാണ് ഈ മേഖലയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."