HOME
DETAILS

സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ആര്‍.എസ്.എസുകാര്‍ അടിച്ചു തകര്‍ത്തു

  
backup
August 30 2016 | 18:08 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d


ശാസ്താംകോട്ട: സി.പി.എം ഐവര്‍കാല ലോക്കല്‍ കമ്മിറ്റി ഓഫിസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
സി.പി.എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ് രാമചന്ദ്രന്‍ നായരുടെ സ്മരണയ്ക്കായി നിര്‍മിച്ച ബഹുനില മന്ദിരമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം.
ഓഫിസിന്റെ ജനല്‍ പാളികളും ഇലക്ട്രിക്ക് ഉപകരണങ്ങളും തകര്‍ത്തു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു. കളീലഴികത്ത് ജങ്ഷനിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ പ്രചാരണ സാമഗ്രികള്‍ തകര്‍ത്ത് പതാക കത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ട്ടി ഓഫിസ് ആക്രമിച്ചത്. മഠത്തിലഴികത്ത് ജങ്ഷനില്‍ നിന്ന് പ്രകടമായി എത്തിയ പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.
പ്രകടനം കടന്ന് വന്ന വഴികളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും തകര്‍ത്തു. സംഭവമറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ തടിച്ചു കൂടി.വന്‍ പൊലിസ് സന്നാഹവും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ കമ്മിറ്റി അംഗം എസ് ശശികുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി ദേവരാജന്‍ നായര്‍, അഡ്വ. ആര്‍ രഞ്ജിത്ത്, കെ.ആര്‍ ഉണ്ണി, സന്തോഷ്, അനില്‍കുമാര്‍, വിജയന്‍ തലയാറ്റ് എന്നിവര്‍ നേത്യത്വം നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് കടമ്പനാട് കളരിവിള പുത്തന്‍വീട്ടില്‍ അഖില്‍ (23) കുന്നത്തൂര്‍ പുത്തനമ്പലം ഉല്ലാസ് ഭവനില്‍ ഉല്ലാസ് (19) നടുവില മുറി കൃഷ്ണകൃപയില്‍ ഹരികൃഷ്ണന്‍ (23), നാട്ടിലഴികത്ത് ഹരി ക്വഷ്ണന്‍ (20), ദീപാലയത്തില്‍ പ്രദീപ് കുമാര്‍ (40) വടക്കേമുറി സുധീഷ് ഭവനില്‍ സുധീഷ് (28), ഐവര്‍കാല കിഴക്ക് തെക്ക് മുറിയില്‍ പൂമനകുന്നില്‍ ശ്രീജിത്ത് (26) എന്നിവരെ ശാസ്താംകോട്ട പൊലിസ് കസ്റ്റഡിയിലെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  41 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago