ഇത്രയും ടേസ്റ്റില്‍ ഞണ്ട് റോസ്റ്റ് കഴിച്ചിട്ടുണ്ടോ... !
കിടുവാണേ ഞണ്ട് റോസ്റ്റ്, പാത്രം കാലിയാവുന്നത് അറിയില്ല.
ഊണിനൊപ്പവും ചപ്പാത്തിക്കൊപ്പവുമൊക്കെ ഇത് കഴിക്കാവുന്നതാണ്.
ചേരുവകള്‍
ഞണ്ട്- 4 എണ്ണം വലുത്
സവാള- 2
തക്കാളി -2
കറിവേപ്പില- രണ്ടു തണ്ട്
ഇഞ്ചി വെളുത്തുള്ളി
ചതച്ചത് -ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- അര സ്പൂണ്‍
കുരുമുളകു പൊടി- ഒരു സ്പൂണ്‍
പുളി-ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേര്‍ത്തു നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ തക്കാളി ചേര്‍ക്കുക.
നന്നായി വഴന്നു വന്നാല്‍ അതിലേക്ക് മുളകുപൊടി, മഞ്ഞപൊടി, കുരുമുളകുപൊടി പുളിവെള്ളം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഞണ്ട് ചേര്‍ത്ത് ഇത്തിരി വെള്ളമൊഴിച്ച് മൂടിവച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ മുകളില്‍ അല്പം വെളിച്ചെണ്ണ തൂവുക.
അടിപൊളി ഞണ്ട് റോസ്റ്റ് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."