HOME
DETAILS
MAL
ദേശീയ പണിമുടക്ക്; ടാന്‍ടി തൊഴിലാളികള്‍ പങ്കെടുക്കണം
backup
August 30 2016 | 18:08 PM
ഗൂഡല്ലൂര്‍: സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കില്‍ നീലഗിരിയിലെ ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളികള്‍ പങ്കെടുക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ആവശ്യപ്പെട്ടു.
3,500 രൂപ ടാന്‍ടി തൊഴിലാളികള്‍ക്ക് ബോണസ് ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷത്തെ പണിമുടക്കിനെത്തുടര്‍ന്ന് 7000 രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. തൊഴിലാളികളുടെ മാസ ശമ്പളം 15,000 രൂപയില്‍ 18,000 രൂപയായി വര്‍ധിപ്പിക്കുക, മാസ പെന്‍ഷന്‍തുക ആയിരത്തില്‍ നിന്ന് 3000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.
അതുകൊണ്ട് മുഴുവന്‍ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കണമെന്ന് എല്‍.പി.എഫ്, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."