വയനാടിന്റെ പഴമ തിരിച്ചുപിടിക്കാന്‍ കമ്പളനാട്ടിയുമായി വിദ്യാര്‍ഥികള്‍
തൃശ്ശിലേരി: വയനാടിന്റെ പഴമ തിരിച്ചുപിടിക്കാന്‍ കമ്പളനാട്ടിയുമായി വിദ്യാര്‍ഥികള്‍. കൃഷിയെ തിരിച്ച് പിടിക്കാം, നാടിന്റെ നന്മയെ സംസ്‌ക്കാരത്തെ എന്ന സന്ദേശമുയര്‍ത്തി പിടിച്ച് കൃഷി കൂട്ടുകാര്‍ പാടത്ത് എന്ന പരിപാടി സംഘടിപ്പിച്ചു. പരമ്പരാഗത രീതിയില്‍ ഗോത്രവര്‍ഗ ചരിത്രം വിളിച്ചോതുന്ന കമ്പള നാട്ടിയായാണ് വയല്‍ കൃഷി ആരംഭിച്ചത്. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃശ്ശിലേരി പതിനഞ്ചാം വാര്‍ഡ് പാടശേഖര സമിതി, എന്‍.എസ്.എസ് യൂനിറ്റ്, സൗഹൃദ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബായ ലീഫ്, തിരുനെല്ലി കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നെല്‍കൃഷി ആരംഭിച്ചത്. 2.45 ഏക്കര്‍ സ്ഥലം വിദ്യാലയം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. കമ്പള നാട്ടിയോടനുബന്ധിച്ച് ഗ്രാമോത്സവം, കൃഷി അറിവ്, പൊലി ഘോഷയാത്ര, നാട്ടിസദ്യ, കാരണവര്‍ സംഗമം, ഞാറ്റു പാട്ടുകള്‍ എന്നിവ നടത്തി. കമ്പള നാട്ടി ഒ.ആര്‍ കേളു എം.എല്‍.എ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ രീതിയില്‍ ഒറ്റഞാര്‍ കൃഷിയാണ് നടപ്പിലാക്കിയത്. പരിപാടിക്ക് പ്രിന്‍സിപ്പല്‍ വി ശശിധരന്‍, പി.ടി.എ പ്രസിഡന്റ് വി.വി രാമകൃഷ്ണന്‍, സീസര്‍ ജോസ്, കെ രവീന്ദ്രന്‍, ആര്‍ അജയകുമാര്‍, ജോസഫ്, കെ.ബി സിമില്‍, റ്റാന്‍സിയ പി ബെന്നി, അര്‍ജുന്‍, നിസ്സോ കെ.എസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."