HOME
DETAILS
MAL
ചെളിവയലില്‍ ധ്യാനകേന്ദ്രം തകര്‍ത്ത സംഭവം: ഒരാള്‍ അറസ്റ്റില്‍
backup
August 30 2016 | 18:08 PM
ഗൂഡല്ലൂര്‍: ചെളിവയലില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചര്‍ച്ചിലെ ധ്യാനകേന്ദ്രം അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ചെളിവയല്‍ സ്വദേശി രാജന് എന്ന സത്യശീലന് (21)യെയാണ് എസ്.ഐ നസീര്‍, പൊലിസുകാരായ ആനന്ദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ സംഘം അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി ശ്രീനിവാസലുവിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ ഇത് ചെയ്തതെന്നാണ് പറയപ്പെടുന്നത്. ചര്‍ച്ചിന് സമീപത്താണ് ഇയാള്‍ താമസിക്കുന്നത്.
മാതാവിന്റെ രൂപം വികൃതമാക്കുകയും സമീപത്തെ അക്കോറിയത്തിലെ വെള്ളം തുറന്ന് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."