അങ്കണവാടി ജീവനക്കാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി ജീവനക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത് ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് ഹെന്നി ബേബി അധ്യക്ഷതവഹിച്ചു. സെക്രട്ടറി സൂസന്‍ തങ്കപ്പന്‍, കെ.കെ. ഷൈലജ, സനം പി. തോപ്പില്‍, സുലോചന തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ധിപ്പിച്ച വേതനം ഉടന്‍ വിതരണം ചെയ്യുക, സര്‍ക്കാരിന്റെ മറ്റു ജോലികള്‍ ചെയ്യുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് അധികം വേതനം നല്‍കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. വര്‍ക്കര്‍മാരുടെ വേതനം 10,000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചെങ്കിലും ഭൂരിഭാഗം ജീവനക്കാര്‍ക്കും വേതനം ലഭിക്കുന്നില്ല. തൃക്കാക്കര നഗരസഭ, എളങ്കുന്നപ്പുഴ, ശ്രീമൂലനഗരം പഞ്ചായത്തുകളില്‍ മാത്രമാണ് വര്‍ധിപ്പിച്ച വേതനം ലഭിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."