പെന്ഷന് വിതരണം രാഷ്ട്രീയവല്‍ക്കരിച്ചത് അപമാനകരമെന്ന്
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പെന്ഷന് വിതരണം സി.പി.എം പാര്‍ട്ടി പരിപാടിയാക്കി രാഷ്ട്രീയവല്‍ക്കരിച്ച നടപടി തെറ്റാണെന്ന് യു.ഡി.എഫ്. നഗരസഭയിലെ അര്‍ഹരായ മുഴുവന്‍ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ഓണത്തിന് മുമ്പ് കുടിശ്ശിക ഉള്‍പ്പെടെയുള്ള പെന്ഷന് വിതരണം ഉറപ്പ് വരുത്തത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സെപ്റ്റംമ്പര്‍ എട്ടാം തീയതി തൃക്കാക്കര നഗരസഭ കൗണ്‍സില്‍ ഹാളില്‍ രാവിലെ 11 മണിക്ക് അടിയന്തിര കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ 21 വാര്‍ഡ് കൗണ്‍സില്‍ അംഗങ്ങള്‍ എഴുതി ഒപ്പിട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ നീനുവിനു നല്‍കുകയും ചെയ്തു. മുനിസിപ്പല്‍ ചട്ടപ്രകാരം എഴുതി ഒപ്പിട്ടു നല്കി യോഗം വിളിക്കുവാനുള്ള ആവശ്യം ചെയര്‍പേഴ്സണ്‍ അംഗീകരിച്ചില്ലെങ്കില്‍ 21 കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യോഗം വിളിക്കുമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സലീമിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കൗണ്‍സില്‍ അംഗങ്ങള്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."