HOME
DETAILS

ദുബൈയിൽ പുതിയ രണ്ട് ബസ് റൂട്ടുകൾ

  
July 06 2024 | 17:07 PM

Two new bus routes in Dubai

 ദുബൈ:ദുബൈയിൽ പുതിയ  രണ്ട് ബസ് റൂട്ടുകൾ ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂലൈ 5-നാണ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

DH1 – ദുബൈ ഹിൽസ്, ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്നിവയ്ക്കിടയിൽലാണ് ഒരു ബസ് റൂട്ട്.ഈ റൂട്ടിൽ ഓരോ മണിക്കൂർ ഇടവേളയിലും സർക്കുലർ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7:09-ന് ആദ്യ സർവീസ്, രാത്രി 10:09-ന് അവസാന സർവീസ് (വാരാന്ത്യങ്ങളിൽ രാത്രി 12:09-ന്) എന്നിവ പുറപ്പെടുന്ന രീതിയിലാണ് ഈ റൂട്ട് ഒരുക്കിയിരിക്കുന്നത്.

DA2 – DAMAC ഹിൽസ്, ദുബൈ സ്റ്റുഡിയോ സിറ്റി എന്നിവയ്ക്കിടയിലാണ് രണ്ടാമത്തെ ബസ്റൂട്ട്.ഈ റൂട്ടിൽ രണ്ട് മണിക്കൂർ ഇടവേളയിലും സർക്കുലർ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 5:47-ന് ആദ്യ സർവീസ്, രാത്രി 9:32-ന് അവസാന സർവീസ് എന്നിവ പുറപ്പെടുന്ന രീതിയിലാണ് ഈ റൂട്ട് ഒരുക്കിയിരിക്കുന്നത്.

ഓരോ യാത്രയ്ക്കും അഞ്ച് ദിർഹം എന്ന നിരക്കിലാണ് ഈ റൂട്ടുകളിൽ യാത്രികരിൽ നിന്ന് ഈടാക്കുന്നത്.ആഭ്യന്തര ബസ് സർവീസ് ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ബസ് റൂട്ടുകൾ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനുമുള്ള റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി  ശ്രമങ്ങളുടെ ഭാഗമായാണ് ഈ റൂട്ടുകൾ ആരംഭിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago