82,000 രൂപ ശമ്പളത്തില്‍ കെ.എസ്.ഇ.ബിയില്‍ സ്ഥിര ജോലി; ഫീസില്ലാതെ അപേക്ഷിക്കാം; 32 ഒഴിവുകള്‍
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) ഇപ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 32 ഒഴിവുകളാണ് ഉള്ളത്. ആകെയുള്ള ഒഴിവുകളിലേക്ക് 10 ശതമാനം കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17.
തസ്തിക& ഒഴിവ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി)യില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര നിയമനമാണ് നടക്കുന്നത്. ആകെ 32 ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 129/2024
പ്രായപരിധി
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
യോഗ്യത
സിവില്‍ എഞ്ചിനീയറിങ്ങില്‍ അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം.
അല്ലെങ്കില്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യ നല്‍കുന്ന സിവില്‍ എഞ്ചിനീയറിങ്ങില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഡിപ്ലോമ അല്ലെങ്കില്‍ അതിന് തത്തുല്യമായ മറ്റേതെങ്കിലും ഡിപ്ലോമ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,975 രൂപ 81,630 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
കെ.എസ്.ഇ.ബിയിലേക്ക് കേരള പി.എസ്.സി മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന കാറ്റഗറി സെലക്ട് ചെയ്ത് അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ: CLICK HERE
വിജ്ഞാപനം : CLICK HERE
content highlight: assistant job recruitment in kerala state electricity board
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."