ലക്ഷദ്വീപില്‍ സമയം ശരിയല്ല താമര മറച്ച് ക്ലോക്കില്‍ അഭയം തേടി ബി.ജെ.പി
ആലപ്പുഴ: പല രാഷ്ട്രീയ കക്ഷികളും ചിഹ്നം നിലനിര്‍ത്താന്‍ മത്സരിക്കുമ്പോള്‍ ബി.ജെ.പി ലക്ഷദ്വീപില്‍ സ്വന്തം ചിഹ്നമായ താമര ഉപേക്ഷിച്ച് മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തിനായി പുതിയ തന്ത്രമൊരുക്കുന്നു. യൂനിറ്റ് പോലും ഇല്ലാത്ത ദ്വീപില്‍ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തിന്റെ പേരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
ഇതുവഴി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചതമായ ക്ലോക്ക് ചിഹ്നത്തില്‍ ജനവിധി തേടാമെന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത കടമത്ത് ദ്വീപിലെ മത, ആത്മീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂസുഫ് സഖാഫി ബി.ജെ.പി - എന്‍.സി.പി ( അജിത് പവാര്‍ ) പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കും.
രാജ്യത്തെ ഏറ്റവും കുറവ് സമ്മതിദായകരുള്ള മണ്ഡലമായ ലക്ഷദ്വീപിലെ പ്രധാന മത്സരം കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ്. എന്‍.സി.പി ശരത് പവാര്‍ വിഭാഗം നേതാവും സിറ്റിങ് എം.പിയുമായ പി. മുഹമ്മദ് ഫൈസലും മുന്‍ എം.പിയും ലക്ഷദ്വീപ് ടെറിറ്റോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. ഹംദുല്ല സഈദുമാണ് ഏറ്റുമുട്ടുന്നത്്. 2014 ലും 2019 ലും എന്‍.സി.പിയുടെ മുഹമ്മദ് ഫൈസലിനായിരുന്നു വിജയം. 2019 ല്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 125 വോട്ട് മാത്രമാണ്.
കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ബി.ജെ.പി നേതാവ് പ്രഫുല്‍ ഖോഡ പട്ടേലിന്റെയും ഭരണത്തിനെതിരേ ദ്വീപ് സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി പുതിയ നീക്കം നടത്തുന്നത്. ദ്വീപില്‍ പത്രിക നല്‍കേണ്ട അവസാനദിവസം ഇന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 15 hours agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 16 hours agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 16 hours agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 16 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 17 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 17 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 17 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 18 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 18 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 18 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 18 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 19 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 19 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 20 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി