ഇന്നും നാളെയും ദുബൈ മെട്രോയിൽ കയറുന്നുണ്ടോ? സൗജന്യമായി ഐസ്ക്രീം നുണയാം
ദുബൈ: ഇന്ന് ദുബൈ മെട്രോയിൽ കയറുന്നുണ്ടോ? എങ്കിൽ നിങ്ങളെ കാത്ത് ഒരു സൗജന്യ ഐസ്ക്രീം ഉണ്ട്. ഈ കൊടും രുചിയേറും ഐസ്ക്രീം നിങ്ങളുടെ മനം തണുപ്പിക്കും. നഷ്ടപ്പെടുത്തരുത്. എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) യാണ് ഇന്നും (ജൂലൈ 10) നാളെയും (ജൂലൈ 11) രണ്ട് മെട്രോ സ്റ്റേഷനുകളിൽ സൗജന്യമായി ഐസ്ക്രീം നൽകുന്നത്.
ചോക്ലേറ്റ്, കുക്കീസ്, ക്രീം, ബട്ടർസ്കോച്ച്, കോട്ടൺ മിഠായി, വാനില തുടങ്ങിയ ഏവരുടെയും ഇഷ്ട ഫ്ലേവറുകളിലാണ് ഐസ്ക്രീം നൽകുന്നത്. ചൊവ്വാഴ്ച അതോറിറ്റി പങ്കിട്ട ടീസർ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്നും നാളെയും രണ്ട് വീതം സ്റ്റേഷനുകളിലാണ് ഐസ്ക്രീം ലഭിക്കുക.
ഐസ്ക്രീം ലഭിക്കുന്ന സമയവും സ്റ്റേഷനുകളും
മഷ്രെഖ്, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനുകൾ: ജൂലൈ 10 രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ
ഇക്വിറ്റി, ഓൺപാസീവ് മെട്രോ സ്റ്റേഷനുകൾ: രാവിലെ 11 മണി
ദുബൈയിൽ ചൂട് ഉയരുകയാണ്. ചൊവ്വാഴ്‌ച താപനില 50.8 ഡിഗ്രി സെൽഷ്യസ് എന്ന പുതിയ ഉയരത്തിലെത്തി. വേനൽച്ചൂട് കഠിനമായതോടെ സൗജന്യ ഐസ്‌ക്രീം വിതരണം ചെയ്യുന്നത് എമിറേറ്റ്‌സിൽ ഇപ്പോൾ ട്രെൻഡാണ്. തൊഴിലാളികൾക്കും ഡെലിവറി റൈഡർമാർക്കും വേണ്ടി നിരവധി സന്നദ്ധപ്രവർത്തകർ ഐസ്ക്രീം വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."