വിഴിഞ്ഞം തീരത്ത് കപ്പല്‍; 'സാന്‍ ഫെര്‍ണാണ്ടോ'വിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം
വിഴിഞ്ഞം രാജ്യാന്തര തുറമുഖ തീരത്തണഞ്ഞ് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ. ടഗ് ബോട്ടുകള്‍ സാന്‍ ഫെര്‍ണാണ്ടോയെ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക്. തുറമുഖ തീരത്ത് എത്തിയ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കപ്പല്‍ വിഴിഞ്ഞം തീരം തൊടുന്നത്.
ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെര്‍സ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പല്‍ തീരത്ത് അടുക്കുന്നത്.
ജുലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക. ചരക്കുകള്‍ മാറ്റുന്നതിനായി ക്രെയിനുകള്‍ സജ്ജമാണ്. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോര്‍ട്ട് അധികൃതരും, വിസില്‍ അധികൃതരും ചേര്‍ന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
കപ്പലിലുള്ള മുഴുവന്‍ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാന്‍ ഫെര്‍ണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡര്‍ കപ്പലുകള്‍ എത്തി ചരക്കുകള്‍ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."