HOME
DETAILS

'സി.പി.ഐ യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു'

  
backup
August 30 2016 | 18:08 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)ന്റെ ഇടതുമുന്നണി പ്രവേശനത്തിനെ എതിര്‍ത്ത സി.പി.ഐയെ കണക്കിന് വിമര്‍ശിച്ചും പരിഹസിച്ചും പാര്‍ട്ടി മുഖവാരിക 'പ്രതിച്ഛായ' രംഗത്ത്. ഇടതുമുന്നണി പ്രവേശനത്തിനായി പാര്‍ട്ടി ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ലെന്നും അതുകൊണ്ട് സി.പി.ഐ വിളറി പിടിക്കേണ്ടെന്നും പാര്‍ട്ടി മുഖവാരികയിലെ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിലേക്ക് ചേക്കേറുമെന്ന സി.പി.ഐയുടെ ആശങ്കക്ക് കഴമ്പുണ്ടെന്നും മുന്നണിയിലെ തങ്ങളുടെ രണ്ടാംസ്ഥാനം നഷ്ടമാകുമോയെന്നാണ് അവരുടെ ഭയമെന്നും ലേഖനം പരിഹസിക്കുന്നു.

കേരളാ കോണ്‍ഗ്രസിനെ ആക്രമിക്കുക വഴി യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള നീക്കമാണോ സി.പി.ഐ നടത്തുന്നതെന്നു സംശയിക്കണം. യു.ഡി.എഫ് ദുര്‍ബലമായാല്‍ സംഘ്പരിവാര്‍ ശക്തമാകുമെന്നാണ് സി.പി.ഐയുടെ പുതിയ കണ്ടുപിടുത്തം. അതുകൊണ്ട് യു.ഡി.എഫിനെ ദുര്‍ബലമാക്കുന്ന കേരളാ കോണ്‍ഗ്രസ് നിലപാടിനെ പ്രോല്‍സാഹിപ്പിക്കരുതെന്നുമുള്ള സി.പി.ഐയുടെ നിലപാട് ഗൂഢലാക്കോടെയുള്ളതാണ്.
യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ അവസരം കിട്ടിയാല്‍ അത് നഷ്ടപ്പെടുത്തരുതെന്നും ലേഖനം ഉപദേശിക്കുന്നു. സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കൂടുമാറി യു.ഡി.എഫിലെത്താനുള്ള സാധ്യത സി.പി.ഐയുടെ പാരമ്പര്യം വച്ച് തള്ളിക്കളയാനാവില്ല. കേരള രാഷ്ട്രീയത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി കേരളാ കോണ്‍ഗ്രസിനുണ്ട്. പിറന്നുവീണ് ആറുമാസത്തിനുള്ളില്‍ 25 നിയമസഭാ സീറ്റുകള്‍ നേടി 1965ല്‍ കരുത്ത് തെളിയിച്ചതാണ്. ആ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട സി.പി.ഐ പിന്നീടൊരിക്കലും ഒറ്റക്ക് നില്‍ക്കാനുള്ള സാഹസം കാണിച്ചിട്ടില്ല. 1967ല്‍ രാഷ്ട്രീയ രക്ഷകനായ സി.പി.എമ്മിനോട് സി.പി.ഐ നന്ദികേട് കാണിച്ചു. ഇ.എം.എസിനെ മുഖ്യമന്ത്രിപദം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി.

പിന്നീട് അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേയും കേരളാ കോണ്‍ഗ്രസിനേയും കൂട്ടുപിടിച്ചു. അന്നത്തെ വഞ്ചനക്ക് 1979ല്‍ പി.കെ.വി മുഖ്യമന്ത്രിപദം രാജിവച്ചതോടെ പ്രായശ്ഛിത്തം ചെയ്തു. ഇന്ദ്രജിത് ഗുപ്ത, എ.ബി ബര്‍ദന്‍, പി.കെ.വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയ നേതാക്കളുടെ ത്യാഗോജ്വല പ്രവര്‍ത്തനമാണ് സി.പി.ഐക്ക് അല്‍പമെങ്കിലും മാന്യത നേടിക്കൊടുത്തത്. ആ പൈതൃകത്തെ പിന്തുടരാന്‍ പില്‍ക്കാലത്ത് കഴിഞ്ഞോയെന്ന് ആത്മപരിശോധന നടത്തണം. അടി ഇരിക്കുന്നിടത്ത് ചെകിട് വച്ചു കൊടുക്കരുതെന്ന ഉപദേശത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  8 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  8 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  8 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  8 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  8 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  8 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  8 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  8 days ago