HOME
DETAILS

യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ; ഹരജികള്‍ 18ന് പരിഗണിക്കും

  
Web Desk
July 11, 2024 | 1:06 PM

neetexam-ug-hearing-updates-supreme-court-defers-the-matter-to-18th

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ചോര്‍ന്നതെന്ന് സിബിഐ സുപ്രിംകോടതില്‍. അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ചോര്‍ന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേന്ദ്രവും സിബിഐയും അടക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എതിര്‍കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാല്‍പതാമത്തെ കേസ് ആയിട്ടാണ് നീറ്റ് ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഉച്ചവരെ മാത്രമേ കോടതി നടപടികള്‍ ഉണ്ടായൊള്ളൂ. ഇതോടെ ആദ്യം നാളേക്കും പിന്നീട് തിങ്കളാഴ്ച്ചത്തേക്കും ഹരജികള്‍ മാറ്റി.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതോടെ വാദം വ്യാഴ്ച്ചത്തേക്ക് മാറ്റി. ഇതിന് മുന്നോടിയായി  കേന്ദ്രവും, എന്‍ടിഎയും, സിബിഐയും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എതിര്‍കക്ഷികള്‍ മറുപടി നല്‍കണം. നീറ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഝാര്‍ഖണ്ടിലെ സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ എത്തിച്ചു. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് എന്‍ടിഎയെ അറിയിച്ചില്ലെന്നും വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നും സിബിഐ വ്യക്തമാക്കുന്നു.

അതേസമയം യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ കോടതിയില്‍ പറയുന്നു. പുനഃപരീക്ഷയെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രവും എന്‍ടിഎയും കോടതിയെ അറിയിച്ചത്. ക്രമക്കേട് നടന്നത് ചിലയിടങ്ങളില്‍ മാത്രമെന്നാണ് വിശദീകരണം. ഉയര്‍ന്ന റാങ്കുകാരും അവര്‍ പരീക്ഷ എഴുതിയ നഗരങ്ങളും വ്യക്തമാക്കുന്ന ചാര്‍ട്ടും കേന്ദ്രം സമര്‍പ്പിച്ചു. 

ആദ്യ ആയിരം ഉയര്‍ന്ന റാങ്ക് നേടിയവരില്‍ രാജസ്ഥാനിലെ ശിക്കാര്‍, കോട്ട നഗരങ്ങളില്‍ നിന്ന് പരീക്ഷ എഴുതിയവരാണ് കൂടുതല്‍, മൂന്നാം സ്ഥാനത്ത് കോട്ടയമാണ്. കോച്ചിംഗ് സെന്റുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നുതെന്നാണ് വിശദീകരണം. എന്നാല്‍ ആരോപണം ഉയര്‍ന്ന പാറ്റ്‌നയില്‍ ഉയര്‍ന്ന റാങ്കുകാരുടെ എണ്ണം കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയം തണുപ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക് ടവര്‍ അപകടം; ബാക്കിയുള്ള കെട്ടിട ഭാഗം കൂടി പൊളിച്ചുമാറ്റാന്‍ തീവ്ര ശ്രമം

Kerala
  •  3 days ago
No Image

വടക്കൻ ജില്ലകളിൽ മഴ കനക്കും; ഇന്ന് അഞ്ചിടത്ത് മഴ മുന്നറിയിപ്പ്; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം 

Kerala
  •  3 days ago
No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  3 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  4 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  4 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  4 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  4 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  4 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  4 days ago