HOME
DETAILS

ഇസ്‌റാഈലും സമ്മതിച്ചു; ഹമാസ് തുരങ്കങ്ങള്‍ അവിടെ തന്നെയുണ്ട്, ഒരു പോറലുപോലുമേല്‍ക്കാതെ കാര്യക്ഷമമായി

  
Web Desk
July 12 2024 | 07:07 AM

Israel admits Hamas tunnels ‘still highly efficient’ throughout Gaza

ഹമാസിനെ തകര്‍ക്കാനായി കഴിഞ്ഞ ഒമ്പതുമാസമായി ആകാശത്തും ഭൂമിയിലും ഒരു പോലെ ആക്രമണങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് ഒരു പോറലുപോലുമേല്‍പിക്കാനായിട്ടില്ലെന്ന് ഒടുവില്‍ ഇസ്‌റാഈല്‍ തന്നെ സമ്മതിക്കുന്നു. സയണിസ്റ്റുകളുടെ ആക്രമണത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ ഒമ്പത് മാസത്തെ നിരന്തര ആക്രമണങ്ങള്‍ക്കിടയിലും കാര്യക്ഷമമായി നിലനില്‍ക്കുന്നു. കര, വ്യോമമാര്‍ഗമുള്ള ആക്രമണങ്ങള്‍ ഒമ്പത് മാസമായി നിരന്തരം ഉണ്ടായിട്ടും ഹമാസിന്റ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായിട്ടില്ല. തുരങ്ക ശൃംഖലയുടെ ഭൂരിഭാഗവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും അത് ഇസ്‌റാഈലിന് സുരക്ഷാഭീഷണിയാണെന്ന് അധിനിവേശ സൈന്യം കരുതുന്നതായും ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ റഫയിലും വടക്ക് ഷുജയ്യയിലും ഹമാസ് തുരങ്കങ്ങള്‍ക്ക് യാതൊരു കേടുപാടും വന്നിട്ടില്ല. ഹമാസിന്റെ എല്ലാ ഭൂഗര്‍ഭ പാതകളും മാപ്പ് ചെയ്യണം. ഇവ തകര്‍ക്കുന്നതിന് മുമ്പായി അതിനുള്ളില്‍ ഹമാസ് ഒരുക്കിയ കെണികളുടെയും ബന്ദികളുടെയും സാന്നിധ്യം പരിശോധിക്കണമെന്നും പത്രം റിപ്പോര്‍ട്ട്‌ചെയ്തു. 

സൈനികാതിര്‍ത്തിയില്‍ ഏത് നിമിഷവും ആക്രമണം അഴിച്ചു വിടാന്‍ മാത്രം ഹമാസ് സജ്ജമാണെന്നുള്ള മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. ഇവ ഇല്ലാതാക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കുമെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. ഗസയിലെ ഹമാസ് തുരങ്ക ശൃംഖലയ്ക്ക് 563 മുതല്‍ 724 കിലോമീറ്റര്‍ വരെ നീളമുണ്ടെന്നാണ് ഇസ്‌റാഈല്‍ സൈന്യം അടുത്തിടെ അറിയിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago