കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഫീസ് അസിസ്റ്റന്റാവാം; ഏതെങ്കിലും ഡിഗ്രി മതി; ജൂലൈ 22 വരെ അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS), ചെന്നൈ ഇപ്പോള്‍ വിവിധ പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 24 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 22 വരെ തപാല്‍ മുഖേന അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS) ചെന്നൈയില്‍ താല്‍ക്കാലിക നിയമനം. റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 24 ഒഴിവുകളുണ്ട്.
റിസര്‍ച്ച് അസോസിയേറ്റ് = 10
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ = 05
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ = 01
ഓഫീസ് അസിസ്റ്റന്റ് = 08 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
റിസര്‍ച്ച് അസോസിയേറ്റ് = 45 വയസ്.
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ = 35 വയസ്.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ = 28 വയസ്.
ഓഫീസ് അസിസ്റ്റന്റ് = 30 വയസ്.
യോഗ്യത
റിസര്‍ച്ച് അസോസിയേറ്റ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിദ്ധ മെഡിസിനില്‍ പിജി.
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (തമിഴ്)
തമിഴില്‍ ബിരുദാനന്തര ബിരുദം
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ( ഇംഗ്ലീഷ്)
ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (ഹിന്ദി)
ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ
എം.എസ്.സി മൈക്രോബയോളജി/ അപ്ലൈഡ് മൈക്രോബയോളജി/ ക്ലിനിക്കല്‍ മൈക്രോബയോളജി/ മെഡിക്കല്‍ മൈക്രോബയോളജി.
ഓഫീസ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
നല്ല ആശയ വിനിമയവും, എഴുത്തും ഉണ്ടായിരിക്കണം.
ശമ്പളം
20000, 470000 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. തപാല്‍ മുഖേന ജൂലൈ 22നകം അപേക്ഷിക്കണം. നോട്ടിഫിക്കേഷനില്‍ അപേക്ഷ ഫോം ലഭ്യമാണ്.
വിലാസം
Cetnral Council for
Research in Siddha,
HQ, Office,
Tambaram
Sanatorium,
Chennai – 600 047.
അപേക്ഷ: വിജ്ഞാപനം: click here
office assistant job under central governement degree holders can apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."