ദുബൈ വിമാനത്താവളത്തിലിറങ്ങി താമസ്ഥലത്തേക്ക് മെട്രോ പിടിക്കാൻ ഉദ്ദേശിക്കുന്നവരാണോ? ഈ സമയക്രമം അറിഞ്ഞില്ലേൽ പണികിട്ടും
ദുബൈ: ദുബൈയിൽ ജോലി ചെയ്യുന്നവർ നാട്ടിൽ നിന്ന് അവധിക്ക് ശേഷം ദുബൈ വിമാനത്താവളത്തിൽ എത്തുമ്പോൾ താമസ്ഥലത്തേക്കും മറ്റും പോകാൻ ദുബൈ മെട്രോ ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമാണ്. ടെർമിനൽ ഒന്നിൽ ഇറങ്ങുന്നവരും മൂന്നിൽ ഇറങ്ങുന്നവരും മെട്രോ പിടിച്ചാൽ മറ്റാരെയും ആശ്രയിക്കാതെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ഏതാണ് സാധിക്കും. മാത്രമല്ല നഗരത്തിലെ തിരക്കിൽ സമയം നഷ്ടമാക്കാതിരിക്കുകയും ചെയ്യാം.
എന്നാൽ നിങ്ങളെ എല്ലായിപ്പോഴും സ്വീകരിക്കാനായി ദുബൈ മെട്രോ ഓടുന്നില്ല എന്ന കാര്യവും ഓർക്കണം. സാധാരണ ദിവസങ്ങളിൽ നാല് മണിക്കൂർ നേരത്തേക്ക് മെട്രോ 'വിശ്രമിക്കും'. ദുബൈ മെട്രോ റെഡ് ലൈൻ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെ (അടുത്ത ദിവസം) പ്രവർത്തിക്കും. ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് ദുബൈ മെട്രോ പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ ടെർമിനലിലും അവസാന സമയം വരെ മെട്രോ കിട്ടണമെന്നില്ല.
സമയക്രമം മനസിലാക്കാതെ പോയാൽ മണിക്കൂറുകൾ തന്നെ മുഷിഞ്ഞ് കാത്തിരിക്കേണ്ടി വരും. കേരളത്തിൽ നിന്നുള്ള പല വിമാനങ്ങളും രാത്രികളിലും പുലർച്ചെയും അവിടെ എത്തുന്നതിനാൽ മെട്രോ ഓടാത്ത സമയം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കൾക്കും നിർദേശിക്കാൻ ഉപകരിക്കും. എന്നിരുന്നാലും, പൊതു അവധികൾ കാരണം സമയത്തെ ബാധിച്ചേക്കാവുന്നതിനാൽ മെട്രോ ഓടുന്നുണ്ടോ എന്ന് മുൻകൂട്ടി പരിശോധിക്കാൻ ശുപാർശ ചെയ്യുന്നു.
എയർപോർട്ട് ടെർമിനലുകളിൽ നിന്നുള്ള അവസാന മെട്രോ യാത്രകളുടെ സമയം ഇങ്ങനെയാണ്:
ടെർമിനൽ 1
എക്സ്പോ 2020-ലേക്ക്, യുഎഇ എക്സ്ചേഞ്ച്
പ്രവൃത്തിദിവസങ്ങൾ: രാത്രി 10.58
വെള്ളിയാഴ്ച: രാത്രി 11.58
ശനിയാഴ്ച: രാത്രി 10.59
ഞായറാഴ്ച: രാത്രി 10.59
സെൻ്റർപോയിൻ്റിലേക്ക്
പ്രവൃത്തിദിവസങ്ങൾ: 12am
വെള്ളിയാഴ്ച: 12.48am
ശനിയാഴ്ച: രാത്രി 11.59
ഞായറാഴ്ച: രാത്രി 11.59
ടെർമിനൽ 3
എക്സ്പോ 2020-ലേക്ക്, യുഎഇ എക്സ്ചേഞ്ച്
പ്രവൃത്തിദിവസങ്ങൾ: രാത്രി 10.56
വെള്ളിയാഴ്ച: രാത്രി 11.56
ശനിയാഴ്ച: രാത്രി 10.57
ഞായറാഴ്ച: രാത്രി 10.58
സെൻ്റർപോയിൻ്റിലേക്ക്
പ്രവൃത്തിദിവസങ്ങൾ: 12.02am (അടുത്ത ദിവസം)
വെള്ളിയാഴ്ച: 1.02am (ശനി)
ശനിയാഴ്ച: 12.01 AM (ഞായർ)
ഞായറാഴ്ച: 12.01 AM (തിങ്കളാഴ്‌ച)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."