എറണാകുളം സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ തസ്തികകളില്‍ നിയമനം; 70,000 രൂപ വരെ ശമ്പളം വാങ്ങാം; യോഗ്യതകള്‍ ഇങ്ങനെ
- എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കീഴില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ റേഡിയോ ഗ്രാഫറുടെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ആകെ ഒരു ഒഴിവാണുള്ളത്.
യോഗ്യത: പ്ലസ് ടു സയന്‍സ്, കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി കോഴ്‌സ് പാസായിരിക്കണം.
കൂടാതെ റേഡിയോഗ്രാഫി/ സി.ടി സ്‌കാന്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18 മുതല്‍ 36 വയസ് വരെ. ആറ് മാസകാലത്തേക്ക് 700 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി എറണാകുളം മെഡിക്കല്‍ കോളജിലെ സി.സി.എം ഹാളില്‍ ജൂലൈ 17ന് വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
അന്നേദിവസം രാവിലെ 10.30 മുതല്‍ 11 വരെ രജിസ്‌ട്രേഷനുണ്ടായിരിക്കും.
2. വാക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെഡിസിന്‍, ഒബിജി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരെ 70,000 രൂപ ശമ്പള നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂലൈ 18ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്, കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
3. വട്ടിയൂര്‍കാവ് പോളിടെക്‌നിക് കോളജിലേക്ക് അപേക്ഷ ക്ഷണിച്ചു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പ്രീ പ്രസ് ഓപ്പറേഷന്‍, പ്രസ് വര്‍ക്ക് റെഗുലര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷ ഫോം www.polyadmission.org, www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 17 നകം സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം.
job opportunities in eranakulam government hospitals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."