HOME
DETAILS

തിരച്ചില്‍ എട്ടാം മണിക്കൂറില്‍,മാലിന്യവും ഇരുട്ടും വെല്ലുവിളിയാകുന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

  
July 13, 2024 | 2:18 PM

thod-rescue-operation-latestnews-today

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. കാണാതായിട്ട് എട്ടാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ സ്‌കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാന്‍ കഴിയാത്തതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ടണലില്‍ 30 മീറ്റര്‍ അകത്തേക്കു പോയെന്നും ടണലില്‍ മൊത്തം ഇരുട്ടാണെന്നും ആമയിഴഞ്ചന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയ്ക്കായി തെരച്ചില്‍ നടത്തുന്ന സ്‌കൂബസംഘം പറഞ്ഞു. 

ടണലിനുള്ളില്‍ മൊത്തം ഇരുട്ടാണ്. ഇനി ടണലിന്റെ മറുവശത്ത് നിന്ന് കയറാന്‍ നോക്കുകയാണ്. രാത്രിയായാല്‍ തെരച്ചില്‍ നിര്‍ത്തി വെക്കേണ്ടി വരുമെന്നും രാത്രിയായാല്‍ സ്‌കൂബ ഡൈവേഴ്‌സ് പരിശോധന ബുദ്ധിമുട്ടാണെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞിരുന്നു. 

അതേസമയം, മറുവശത്തെ ടണലിലെ പരിശോധനയും വിഫലമായി. 15 മീറ്റര്‍ മാത്രമാണ് അകത്തേക്ക് കയറാനായത്. മുഴുവന്‍ ചെളി മൂടി കിടക്കുകയാണ്. മറുവശത്ത് ഇനി തെരച്ചില്‍ നടത്തേണ്ട കാര്യമില്ലെന്നും സ്‌കൂബ സംഘം പറഞ്ഞു. അപകടം നടന്ന ഭാഗത്തെ ടണലില്‍ കൂടുതല്‍ പരിശോധന നടത്തും. അവിടെ 30 മീറ്റര്‍ വരെ സ്‌കൂബ ഡൈവേഴ്‌സ് പോയിരുന്നു. രാത്രിയിലെ പരിശോധന സാഹചര്യം  അനുസരിച്ചായിരിക്കുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു. 

 റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ രാവിലെ 11.30 ഓടെയാണ് കാണാതായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  2 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  2 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  2 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  2 days ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  2 days ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  2 days ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  2 days ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  2 days ago
No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  2 days ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  2 days ago