HOME
DETAILS

കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം 'ആദരം 2024' പോസ്റ്റർ പ്രകാശനം ചെയ്തു

  
July 14 2024 | 07:07 AM

kuwait kmcc balussery adaravu 2024

കുവൈത്ത്സിറ്റി: കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26 വെള്ളിയാഴ്ച്ച ഫർവാനിയ മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ്  ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന 'ആദരം 2024' ന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ പ്രകാശനം നിർവഹിച്ചു.

മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം, കുവൈത്ത് പ്രവാസ ജീവിതത്തിൽ മുപ്പതുവർഷം പൂർത്തിയാക്കിയവർക്കുള്ള ആദരം, ഭാഷ അനുസ്മരണ പ്രഭാഷണം തുടങ്ങിയവ 'ആദരം 2024' നോടാനുബന്ധിച്ചു നടക്കും. കോയ കക്കോടി ഭാഷ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.

പോസ്റ്റർ പ്രകാശന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രെട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ സയ്യിദ് റൗഫ് മഷ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, സെക്രട്ടറി ഗഫൂർ വയനാട്, മണ്ഡലം നേതാക്കളായ റഷീദ് നാറാത്ത്, ഷബാദ് അത്തോളി, കരീം സി കെ, നൗഷാദ് കിനാലൂർ, അഷ്‌റഫ്‌ നേരോത്ത് തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ആക്ടിങ് ജനറൽ സെക്രെട്ടറി ഹിജാസ് അത്തോളി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago