HOME
DETAILS
MAL
കണ്ട്രോള് റൂം തുറന്നു
backup
August 30 2016 | 19:08 PM
തൃശൂര്‍: ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡുകളും പരിശോധനകളും ശക്തമാക്കി. ഓണം പ്രമാണിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായിട്ടാണ് ജില്ലാ സപ്ലൈ ഓഫിസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുളള ജില്ലാതല സ്ക്വാഡും പ്രവര്‍ത്തിക്കും. വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിലവിവര പട്ടിക പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം വ്യാപാര സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. സ്റ്റോക്ക് ബോര്‍ഡും പ്രദര്‍ശിപ്പിക്കേണ്ടതാണ്. പരാതികള്‍ 0487 2360046 നമ്പറില്‍ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."