നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സ്‌കോളര്‍ഷിപ്പ്; 24,000 രൂപ ആനുകൂല്യം നേടാം
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യായന വര്‍ഷം ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്, എം.എസ്.സി നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 15.
എസ്.എന്‍.ഐ, ടി.എന്‍.എ.ഐ എന്നിങ്ങനെ രണ്ട് സ്‌കോളര്‍ഷിപ്പുകളാണുള്ളത്.
ഏത് വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒറ്റത്തവണയായി 24,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക.
എസ്.എന്‍.എ സ്‌കോളര്‍ഷിപ്പിന് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ യൂനിറ്റുള്ള കോളജുകളിലെ ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ് പഠിക്കുന്ന, എസ്.എന്‍.എ പ്രവര്‍ത്തനങ്ങളിലും പഠനത്തിലും മികവ് പ്രകടിപ്പിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
ടി.എന്‍.എ.ഐ സ്‌കോളര്‍ഷിപ്പിന് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്, എം.എസ്.സി നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
അപേക്ഷ: scholarship.tnaionline.org
traind nurses association of india scholarship for nursing students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."