HOME
DETAILS

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

  
Web Desk
December 11, 2025 | 2:46 PM

kannur widespread assault on udf candidates cpm workers blamed for violence

കണ്ണൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണ്ണൂരിൽ വ്യാപകമായ അക്രമ സംഭവങ്ങളെക്കുറിച്ച് പരാതികളുയരുന്നു. ജില്ലയിലെ വിവിധ ബൂത്തുകളിൽ വെച്ച് യുഡിഎഫ് സ്ഥാനാർഥികൾക്ക് മർദനമേറ്റതായാണ് പ്രധാന ആരോപണം. മിക്കയിടത്തും സിപിഎം പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്നാണ് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത്. വോട്ടെടുപ്പ് അവസാനിച്ചതോടെ നിരവധി ആരോപണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്.

മർദനമേറ്റ പ്രധാന സ്ഥാനാർഥികളും ആരോപണങ്ങളും

ചെറുകുന്ന് മുണ്ടപ്പുറം: മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മുജീബ് റഹ്മാന് ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ചാണ് മർദനമേറ്റത്. കള്ളവോട്ട് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തതെന്നാണ് യുഡിഎഫ് ആരോപണം.

ശ്രീകണ്ഠാപുരം: പതിനഞ്ചാം വാർഡിലെ വനിതാ സ്ഥാനാർഥി ഷീജ ജഗനാഥന് ബൂത്തിൽ വെച്ച് മർദനമേറ്റതായി പരാതിയുണ്ട്. എതിർ സ്ഥാനാർഥിയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഷീജ ആരോപിക്കുന്നത്.

കതിരൂർ: പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയെ ബൂത്തിനകത്ത് വെച്ച് കൈയേറ്റം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. മർദനമേറ്റ ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാലൂർ പഞ്ചായത്ത്: മാലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അമല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കും മർദനമേറ്റതായി പരാതിയുണ്ട്.

പേരാവൂർ: പേരാവൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സജിത മോഹനനെ ബൂത്തിനകത്ത് വെച്ച് മർദിച്ചതായും യുഡിഎഫ് ആരോപിക്കുന്നു.

വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലായി 75 ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തിയ ഈ ഘട്ടത്തിൽ, വോട്ടെടുപ്പ് പൂർത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായി ഉയരുന്നത്. സംഭവങ്ങളിൽ യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 

 

The news reports widespread political violence in Kannur following the second phase of the local body elections, with UDF (United Democratic Front) candidates alleging they were assaulted at various polling booths. The UDF leadership has lodged formal complaints, primarily accusing CPM (Communist Party of India (Marxist)) workers of being the perpetrators. Several candidates, including the woman candidate K Lathika, sustained injuries and had to be hospitalized. A common allegation is that the assaults occurred when UDF members tried to prevent alleged fake voting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 hours ago
No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  3 hours ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  3 hours ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  4 hours ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  4 hours ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  4 hours ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  4 hours ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  4 hours ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  5 hours ago