HOME
DETAILS

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

  
December 11, 2025 | 6:26 PM

stabbing murder in kottayam friend in custody

കോട്ടയം: കോട്ടയം ജില്ലയിലെ പാലാ തെക്കേക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

തെക്കേക്കരയിൽ വീടുനിർമ്മാണ ജോലിക്കായി എത്തിയതായിരുന്നു കൊല്ലപ്പെട്ട വിപിനും സുഹൃത്തും. ഇരുവരും ഒരുമിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വിപിനെ കുത്തിയ ശേഷം സുഹൃത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലിസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

A young man was stabbed to death in Kottayam, Kerala. The victim's friend has been taken into police custody in connection with the murder, which is suspected to have resulted from a drunken argument.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  an hour ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  an hour ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  2 hours ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  2 hours ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  2 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  2 hours ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  2 hours ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  2 hours ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  2 hours ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  2 hours ago