HOME
DETAILS

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ജാഗ്രത നിർദേശം, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  
Web Desk
July 17, 2024 | 2:01 AM

kerala rain alert in 12 districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിക്കും. അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കും. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ ശക്തമായി തുടരാനാണ് സാധ്യത.

മഴയുടെ പശ്ചാത്തലത്തിൽ, കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കള്ള കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

അതേസമയം കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധിയുള്ളത്. ഈ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ല കളക്ടർമാർ അറിയിച്ചു. കണ്ണൂരിൽ കോളജുകൾക്ക് അവധി ബാധകമല്ല. ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  18 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  18 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  18 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  18 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  18 days ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  18 days ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  18 days ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  18 days ago
No Image

വമ്പൻ മാറ്റങ്ങളുമായി നോൾ പേ ആപ്പ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

uae
  •  18 days ago
No Image

ജഡേജ മാത്രമല്ല, മുൻ ഐപിഎൽ ക്യാപ്റ്റനും രാജസ്ഥാനിലേക്ക്; ഞെട്ടിക്കുന്ന നീക്കം ഒരുങ്ങുന്നു

Cricket
  •  18 days ago