HOME
DETAILS

വിമാനയാത്രക്കിടെ നൽകിയ ഭക്ഷണവും വെള്ളവും നിരസിച്ചു;. പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ 69 ലക്ഷത്തിന്റെ സ്വർണം, പ്രതി പിടിയിൽ

  
Salah
July 17 2024 | 06:07 AM

passenger refused all refreshments on flight lead to arrest for smuggling

ന്യൂഡൽഹി: വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ച യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത്  69 ലക്ഷം രൂപയുടെ സ്വർണം. യാത്രക്കിടെ പലപ്പോഴായി നൽകിയ പാനീയങ്ങളും ലഘുഭക്ഷണവും നിരസിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI 992 ഫ്‌ളൈറ്റിലാണ് സംഭവം.

യാത്രക്കാരനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. അഞ്ചര മണിക്കൂർ യാത്രക്കിടെ എല്ലാ ലഘുഭക്ഷണങ്ങളും നിരസിച്ചതാണ് ഇയാൾക്ക് വിനയായത്. ഫ്ലൈറ്റ് അറ്റൻഡൻ്റ് ഓരോ യാത്രക്കാർക്കും വെള്ളം നൽകിയപ്പോൾ ഇയാൾ ആദ്യം വെള്ളം കുടിക്കാൻ വിസമ്മതിച്ചു. ഇതിനു പിന്നാലെ നൽകിയ എല്ലാ ഭക്ഷണപാനീയങ്ങളും വേണ്ടെന്ന് പറഞ്ഞു. ഇതോടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫ്ലൈറ്റ് അറ്റൻഡൻ്റ് ക്യാപ്റ്റനെ വിവരമറിയിക്കുകയും, എയർ ട്രാഫിക് കൺട്രോൾ വഴി യാത്രക്കാരൻ്റെ സംശയാസ്പദമായ പെരുമാറ്റം സുരക്ഷാ ഏജൻസികളെ അറിയിക്കുകയും ചെയ്തു.

പിന്നീട്, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പദമായ യാത്രക്കാരനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്രീൻ കസ്റ്റംസ് ക്ലിയറൻസ് ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇയാളെ ചോദ്യം ചെയ്യാൻ തടഞ്ഞു. ചോദ്യം ചെയ്തപ്പോൾ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്.

എയർ ഇന്ത്യ യാത്രക്കാരനിൽ നിന്ന് 1096.76 ഗ്രാം സ്വർണം കണ്ടെടുത്തതായി ജോയിൻ്റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് പറഞ്ഞു. ജിദ്ദയിൽ നിന്ന് സ്വർണം കടത്തിയതായി സമ്മതിച്ചതിനെ തുടർന്ന് കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  20 hours ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  20 hours ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  20 hours ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  20 hours ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  21 hours ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  21 hours ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  21 hours ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  21 hours ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  21 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  a day ago