'രാഷ്ട്രീയക്കാര്‍ മതം പറയുന്നത് നിര്‍ത്തട്ടെ, ഞാന്‍ രാഷ്ട്രീയം പറയുന്നത് അവസാനിപ്പിക്കാം; ഹിന്ദു ഹിന്ദു എന്ന് പറയുന്നത് കൊണ്ട് മാത്രം ആരും ഹുന്ദുവാകില്ല' തുറന്നടിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി
മുംബൈ: പ്രസംഗങ്ങളില്‍ ഹിന്ദു മതത്തെ കൂട്ടുപിടിച്ച് വിദ്വേഷം പരത്തുകയും വിശ്വാസങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഉപ ബി.ജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരാഖണ്ഡ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടുകയോ മതം പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങള്‍ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തേണ്ടവരല്ല. ശരിയാണ്. നിങ്ങള്‍ പറയുന്നത് തികച്ചു ശരിയാണ്' മാധമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാഷ്ട്രീയക്കാരും മതത്തില്‍ ഇടപെടേണ്ട ആവശ്യമില്ലാതെ. അങ്ങനെ അവര്‍ മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിജി ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയാല്‍ നിങ്ങളത് ലൈവായി കാണിക്കും. എന്നാല്‍ ശങ്കരാചാര്യര്‍ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ പറയും സന്ന്യാസിമാര്‍ ഇത് ചെയ്യാന്‍ പാടില്ലെന്ന്. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കട്ടെ. ഞാന്‍ ഉറപ്പ് തരുന്നു. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രതികരിക്കുന്നത് അവസാനിപ്പിക്കും. എന്നാല്‍ നിങ്ങള്‍ നിരന്തരമായ മതത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നു. എന്നിട്ട് ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും പറയരുതെന്നാണോ' അദ്ദേഹം ചോദിച്ചു. ശരി ഇനി രാഷ്ട്രീയത്തില്‍ ഉള്ളവരകുടെ കാര്യമെടുക്കാം. അവര്‍ വിശ്വസിക്കുന്ന മതത്തെ അവരുടെ ജീവിതത്തില്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരല്ലെന്നാണോ. ഞങ്ങള്‍ക്ക് ആചാര്യന്‍മാരെന്ന നിലക്ക് ജനങ്ങളോട് ശരിയാ ഹിന്ദുത്വത്തെ കുറിച്ച് പറയാന്‍ പാടില്ലെന്നാണോ. വിശ്വാസത്തെ അവഹേളിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പാടില്ലെന്നാണോ. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കരുതെന്ന് പറയാന്‍ പാടില്ലേ. ഇതൊന്നും ഞങ്ങള്‍ പറയാന്‍ പാടില്ലേ. ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ മതത്തെ കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ഹിന്ദുവാണ് ഹിന്ദുവാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ആരും ഹിന്ദുവാകുന്നില്ല. മത്തിന്റെ സത്ത അറിയണം. അത് ജീവിത്തതില്‍ പാലിക്കണം. അപ്പോള്‍ മാത്രമേ നാം ഹിന്ദു ആകുന്നുള്ളൂ. ഇതേകുറിച്ച് ആചാര്യന്‍മാര്‍ നിരന്തരമായി ഉണര്‍ത്തുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ ധര്‍മം നിര്‍വഹിക്കുന്നില്ല. അതിനാല്‍ അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ മതത്തെ വ്യക്തമാക്കുന്നു. രാഷ്ട്രീയത്തെ കുറിച്ച് ഞങ്ങള്‍ സംസാരിക്കില്ല. എന്നാല്‍ രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ പ്രതികരിക്കും' അദ്ദേഹം തുറന്നടിച്ചു.
കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ഡല്‍ഹിയില്‍ നിര്‍മിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമര്‍ശിച്ചു. ശിവപുരാണത്തില്‍ 12 ജ്യോതിര്‍ലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാര്‍നാഥിന്റെ വിലാസം. പിന്നെയെങ്ങനെ കേദാര്‍നാഥ് ഡല്‍ഹിയില്‍ സ്ഥാപിക്കാനാകും. രാഷ്ട്രീയക്കാര്‍ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോള്‍ അവര്‍ പറയുന്നു, ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ലന്നെും അദ്ദേഹം തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."