HOME
DETAILS

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  
Web Desk
February 02, 2026 | 1:36 PM

man kills teenage daughter in manjeshwar police suspect drug influence

കാസർകോട്: കുടുംബകലഹത്തെത്തുടർന്ന് മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമർ ഫറൂഖിനെ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലിസ് സംശയിക്കുന്നു.

ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ ജുമൈലയുടെ ഉമ്മയും വീട്ടിലുണ്ടായിരുന്നു.

വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ മുൻപും നിരവധി കേസുകൾ ഉള്ളതായി വിവരമുണ്ട്. ഭാര്യയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇവർ വിവാഹമോചനത്തിന്റെ വക്കിലായിരുന്നുവെന്നും പറയപ്പെടുന്നു. ലഹരി ഉപയോഗിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.

ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ പ്രകോപനമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

 

 

In a shocking incident in Manjeshwar, Kasaragod, an 18-year-old girl named Jumaila was hacked to death by her father, Umar Farooq, following a violent family dispute. The tragedy occurred on Monday evening at their residence in Kunchathur. According to neighbors, Farooq, who recently returned from abroad, was a frequent drug user and often quarreled with his wife. The police suspect that the murder was a result of a drug-fueled provocation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ അടിയന്തരാവസ്ഥകള്‍ നേരിടാനുള്ള ദേശീയ ഒരുക്കങ്ങള്‍ വിലയിരുത്തി

oman
  •  2 days ago
No Image

സോഹാറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി

oman
  •  2 days ago
No Image

ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ പി.കെ ശശി? ചർച്ചകൾ സജീവം

Kerala
  •  2 days ago
No Image

താപനില താഴ്ന്നു; ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

oman
  •  2 days ago
No Image

ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം; 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തതായി ഖത്തർ സായുധ സേന

qatar
  •  2 days ago
No Image

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

International
  •  2 days ago
No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  2 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  2 days ago
No Image

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Kerala
  •  2 days ago
No Image

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും: രാജ്യസഭയിലേക്കെന്ന് സൂചന

National
  •  2 days ago